മനാമ: പാര്‍ലമെൻറ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ വിജയകരമായി പര്യവസാനിച്ചതില്‍ മന്ത്രിമാര്‍, പ്രമുഖ വ്യക്തിത്വങ്ങള്‍, ലോക നേതാക്കള്‍, അന്താരാഷ്ട്ര വേദികള്‍ എന്നിവ ആശംസകള്‍ നേര്‍ന്നു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ക്ക് ആശംസകളുടെ പ്രവാഹം. ജോര്‍ദാന്‍, അറബ് ലീഗ്,ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍, അറബ് പാര്‍ലമെന്‍റ്, ബഹ്റൈനിലെ മന്ത്രിമാര്‍ എന്നിവരാണ് ആശംസകള്‍ അറിയിച്ചത്. ജനാധിപത്യ അവകാശം വിനിയോഗിക്കുന്നതിന് ജനങ്ങള്‍ കൂടുതലായി രംഗത്തു വന്നത് ശുഭോദര്‍ക്കമാണ്. സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് പ്രക്രിയക്കാണ് ബഹ്റൈന്‍ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചതെന്നും ആശംസകളില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.