ഇന്ത്യൻ സ്​കൂൾ വിദ്യാർഥിനി സ്വർണ്ണം നേടി

മനാമ: ഗുജറാത്തിലെ വഡോദരയില്‍ നടന്ന സി.ബി.എസ്.ഇ ദേശീയ ബാഡ്​മിൻറൻ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ സ്​കൂൾ ബഹ്​റൈൻ വിദ്യാർഥിനിക്ക്​ പ​ുരസ്​ക്കാരം. റേച്ചല്‍ ജേക്കബ് ആണ്​ സ്വര്‍ണം നേടിയത്​. ദുബായ് ജൂനിയര്‍ ഇൻറര്‍നാഷണല്‍ സീരീസിലും ഡബിള്‍സ് വിഭാഗത്തില്‍ റേച്ചല്‍ ജേക്കബ് സ്വർണ്ണം നേടിയിരുന്നു. ബഹ്‌റൈന്‍ പെട്രോളിയം കമ്പനി ജീവനക്കാരനായ ജേക്കബ് തോമസി​​​െൻറയും മിരിയം ജേക്കബി​​​െൻറയും മകളാണ് ഇൗ കുട്ടി. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സെക്രട്ടറി സജി ആൻറണി, എക്‌സിക്യൂട്ടീവ് അംഗം രാജേഷ് എം എന്‍, പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി എന്നിവര്‍ റേച്ചല്‍ ജേക്കബിനെ അഭിനന്ദിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.