മനാമ: കേരളപ്പിറവി,ശിശുദിനം എന്നിവയോടനുബന്ധിച്ച് ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ കുട്ടികളുടെ വിഭാഗം ‘മലര്‍വാടി ബാല സംഘം’ മനാമ ഏരിയ എെൻറ കേരളം പരിപാടി സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രൻറ്സ് അസോസിയേഷന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടി എഴുത്തുകാരൻ ഫ്രൻറ്സ് അസോസിയേഷന്‍ സൗഹൃദ വേദി കണ്‍വീനറുമായ രാജു ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ദിയ നസീം, തമന്ന നസീം, തഹിയ്യ ഫാറൂഖ്, ഫിന്‍സ ഫൈസല്‍ എന്നിവര്‍ സ്വാഗത ഗാനം ആലപിച്ചു. ഫ്രൻറ്സ് മനാമ ഏരിയ പ്രസിഡൻറ് അബ്ബാസ് മലയില്‍ അധ്യക്ഷത വഹിച്ചു.
മെഹ് റ മൊയ് തീന്‍, എന്‍.കെ റിയാസ്, അമല്‍ സുബൈര്‍, ഹിബ ശരീഫ്, റഷീദ സുബൈര്‍, നൗമല്‍, ഹാദിയ ശമീം, ഷഹീന നൗമല്‍ എന്നിവര്‍ വിവിധ ഗെയിമുകള്‍ക്ക് നേതൃത്വം നല്‍കി. ഫ്രൻറ്സ് കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ എം. ബദറുദ്ദീന്‍, പി മൊയ് തു, സാജിദ സലീം, സക്കീന അബ്ബാസ്, ഗഫൂര്‍മൂക്കുതല, സജീര്‍ കുറ്റ്യാടി, നദീറ ഷാജി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജലീല്‍ മല്ലപ്പള്ളി സ്വാഗതം പറയുകയും ഷദ ഷാജി പരിപാടി നിയന്ത്രിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.