പാർലമെൻറ്​ തെരഞ്ഞെടുപ്പ്- 2018: ആദ്യ റൗണ്ടിൽ 10 പേര്‍ വിജയിച്ചു

മനാമ: പാര്‍ലമ​​െൻറ്​, മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് 2018 ​​​െൻറ ആദ്യ റൗണ്ട് ഫലം നീതിന്യായ-ഇസ്​ലാമിക കാര്യ-ഒൗഖാഫ് മന്ത്രി പ്രഖ്യാപിച്ചു. പാര്‍ലമ​​െൻറ്​ സീറ്റുകളില്‍ കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നും ആദില്‍ അസൂമി മാത്രമാണ് ആദ്യ റൗണ്ടില്‍ വിജയിച്ചത്. മുഹറഖ് ഗവര്‍ണറേറ്റില്‍ നാലാം മണ്ഡലത്തില്‍ നിന്ന് ഈസ അബ്​ദുല്‍ ജബ്ബാര്‍ അല്‍ കൂഹ്ജി, ആറാം മണ്ഡലത്തില്‍ ഹിഷാം അഹ്​മദ് യൂസുഫ് അഹ്​മദ് അല്‍ അഷീരി എന്നിവര്‍ വിജയിച്ചു. ഉത്തര മേഖല ഗവര്‍ണറേറ്റില്‍ രണ്ടാം മണ്ഡലത്തില്‍ ഫാതിമ അബ്ബാസ് ഖാസിം മുഹമ്മദ്, ആറാം മണ്ഡലത്തില്‍ അബ്​ദുന്നബി സല്‍മാന്‍ അഹ്മദ് നാസിര്‍ എന്നിവരാണ് വിജയിച്ചത്.

ദക്ഷിണ മേഖല ഗവര്‍ണറേറ്റില്‍ മൂന്നാം മണ്ഡലത്തില്‍ അഹ്​മദ് യൂസുഫ് അബ്​ദുല്‍ ഖാദിര്‍ മുഹമ്മദ് അല്‍ അന്‍സാരി, അഞ്ചാം മണ്ഡലത്തില്‍ ഫൗസിയ അബ്​ദുല്ല യൂസുഫ് സൈനല്‍, എട്ടാം മണ്ഡലത്തഇല്‍ മുഹമ്മദ് ഇബ്രാഹിം അലി മുഹന്ന അസ്സീസി അല്‍ ബൂഐനൈന്‍, പത്താം മണ്ഡലത്തില്‍ ഈസ യൂസുഫ് അബ്​ദുല്ല അഹ്​മദ് അദ്ദൂസരി എന്നിവരാണ് വിജയിച്ചത്. ബാക്കി മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മില്‍ വീണ്ടും വോട്ടെടുപ്പ്​ നടത്തും. ആദ്യ റൗണ്ടില്‍ ആകെ പോള്‍ ചെയ്​ത വോട്ടി​​െൻറ 51 ശതമാനമോ അതിലധികം വോട്ടോ നേടിയവരാണ് വിജയികളാവുക. അങ്ങിനെ ഇല്ലാത്ത സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മില്‍ വീണ്ടും മല്‍സരമുണ്ടാകും. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ സ്ഥാനാര്‍ഥിയായിരിക്കും വിജയിക്കുക.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മുഹറഖ് ഗവര്‍ണറേറ്റിലെ രണ്ടാം മണ്ഡലത്തില്‍ ഹസന്‍ ഫാറൂഖ് ഹസന്‍ അഹ്മദ് അല്‍ ദോയ്, ആറാം മണ്ഡലത്തില്‍ ഫാദില്‍ അബ്ബാസ് ഹസന്‍ അഹ്മദ് അല്‍ ഊദ്, എട്ടാം മണ്ഡലത്തില്‍ അബ്ദുല്‍ അസീസ് ഥാമിര്‍ ഖലീഫ ഹസാഅ് അല്‍ കഅ്ബി എന്നിവരും ഉത്തര ഗവര്‍ണറേറ്റില്‍ രണ്ടാം മണ്ഡലത്തില്‍ എതിരില്ലാതെ ബദ്രിയ ഇബ്രാഹിം അബ്​ദുല്ല മുഹമ്മദ് അബ്ദുല്‍ ഹുസൈന്‍ തെരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണ ഗവര്‍ണറേറ്റിലെ ഏഴാം മണ്ഡലത്തില്‍ അബ്ദുല്ല അഹ്മദ് ഇബ്രാഹിം ബൂബ്ഷീത്, എട്ടാം മണ്ഡലത്തില്‍ ബദ്ര്‍ സാലിഹ് അബ്ദുല്‍ അസീസ് അദ്ദരീബ് അത്തമീമി, പത്താം മണ്ഡലത്തില്‍ എതിരില്ലാതെ ഹിസാം ഇബ്രാഹിം മുഫ്റജ് അദ്ദൂസരി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബാക്കി മണ്ഡലങ്ങളില്‍ റീ പോളിങ് നടക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.