??????????? ????? ??????????????? ???????????????

അഫ്​സലി​െൻറ വീട്​ നിർമ്മാണത്തിന്​ തുടക്കമായി

മനാമ: കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന്​ ബഹ്​റൈനിൽ മോഷ്​ടാക്കൾ കെട്ടിടത്തിന്​ മുകളിൽ നിന്ന്​ തള്ളിയിട്ട്​ ഗുരുതര പരിക്കേൽക്കുകയും, തുടർന്ന്​ പ്രവാസ ലോകത്തി​​െൻറ സഹായംകൊണ്ട്​ ജീവിതത്തിൽ തിരികെ എത്തുകയും ചെയ്​ത കൊല്ലം നിലമേൽ സ്വദേശി അഫ്സലി​​െൻറ വീട്​ നിർമ്മാണത്തിന്​ തുടക്കമായി. ദാറുൽ ഖൈർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഐ. സി.എഫ് ബഹ്‌റൈൻ നിർമ്മിച്ച് കൊടുക്കുന്ന ഭവനത്തി​​െൻറ തറക്കല്ലിടൽ കർമ്മം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ ഡോ: മുഹമ്മദ് കുഞ്ഞു സഖാഫി നിർവഹിച്ചു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സിയാദ് ഏഴംകുളം, നിലമേൽ പഞ്ചായത്ത് പ്രസിഡൻറ് എ.എം.റാഫി, മുഹമ്മദ് റഫീഖ് എന്നിവർ ചടങ്ങിൽ സംബന്​ധിച്ചു. അ^ഫ്​സൽ ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്​. കോഴിക്കോട്​ തണൽ ചികിത്​സ സൗജന്യമായി നൽകിയിരുന്നു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.