?????????? ??????? ???????? ???????????? ????????????????????????

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ശിശുദിനാഘോഷം നടത്തി

മനാമ: ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, മുൻ പ്രധാന മന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്​റുവി​​െൻറ ജന്മദിനമായ ശിശുദിനം സമുചിതമായി ആഘോഷിച്ചു. സൽമാനിയ എസ്​.എൻ.സി.എസ്​. ആസ്ഥാനത്തു നടന്ന ആഘോഷ പരിപാടികളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ശ്രീജിത്ത് രാജ, ഡോക്ടർ യമുന, സതീഷ് എൻ, പി പി സുരേഷ്, വിശ്വനാഥൻ, പ്രസീത പവിത്രൻ എന്നിവർ വിധി കർത്താക്കൾ ആയിരുന്നു. തുടർന്ന് വൈകുന്നേരം നടന്ന പൊതു സമ്മേളനത്തിൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ആനന്ദ് എസ് നായർ മുഖ്യാതിഥിയായിരുന്നു. ചെയർമാൻ സി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ഷാജി ദിവാകരൻ സ്വാഗതവും വൈസ് ചെയർമാൻ സുരേഷ് ശിവാനന്ദൻ നന്ദിയും രേഖപ്പെടുത്തി. ചിൽഡ്രൻസ് വിങ് കൺവീനെർ കുമാരി ജ്യോത്സന പ്രശാന്ത്, ജോയിൻറ്​ കൺവീനർമാരായ മാസ്റ്റർ സ്രേയസ് ജയകുമാർ, കുമാരി ആരതി സുരേഷ് എന്നിവർ സംസാരിച്ചു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.