കർണ്ണാടക കൾച്ചറൽ ​ഫൗണ്ടേഷൻ നബിദിന സമ്മേളനം

മനാമ: കർണ്ണാടക കൾച്ചറൽ ​ഫൗണ്ടേഷൻ വിപുലമായ നബിദിനസമ്മേളനം ഇന്നുമുതൽ രണ്ടുദിവസങ്ങളിലായി​ സംഘടിപ്പിക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാത്രി എട്ടിന്​ നടക്കുന്ന സമ്മേളനത്തിൽ അൽ ഖാദീസ എജ്യൂക്കേഷൻ സ​െൻറർ പ്രസിഡൻറ്​ ഡോ. മുഹമ്മദ്​ ഫാസിൽ റാസ്​വി കവലക്കത്ത അതിഥിയായിരിക്കും. ലുഖ്​മാനുൽ ഹക്കീം സഖാഫി മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം അഞ്ചുമുതൽ കുട്ടികൾക്കായി ഖുർആൻ പാരായണം, പ്രസംഗം, ഗാനാലാപനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്​.

പരിപാടിയിൽ ബഹ്​റൈനിലെയും ഗൾഫിലെയും ഇന്ത്യയിലെയും പ്രമുഖർ സംബന്​ധിക്കും. കൂടുതൽ വിവരങ്ങൾക്ക്​: 33983603,38375247. kcfbahrain@gmail.com. വാർത്തസമ്മേളനത്തിൽ കെ.സി.എഫ്​ ​െഎ.എൻ.സി അംഗം ആലി മുസലിയാർ, കെ.സി.എഫ്​ ​െഎ.എൻ.സി റിലീഫ്​ വിഭാഗം ചെയർമാൻ ജമാലുദ്ദീൻ വിതൽ, കെ.സി.എഫ്​ ബഹ്​റൈൻ പ്രസിഡൻറ്​ എസ്​.എം ഫാറൂഖ്​, നബിദിന സമ്മേളന സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ സമദ്​ ഉജ്​രിബെട്ട്​, പ്രചരണ കമ്മിറ്റി സെക്രട്ടറി ലത്തീഫ്​ പെരോളി എന്നിവർ സംബന്​ധിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.