അറബ്​ ഡ്രില്ലിൽ ബഹ്​റൈൻ സൈനികർ

മനാമ: ഇൗജിപ്​തിൽ നടക്ക​ുന്ന അറബ്​ ഷീൽഡ്​ ഒന്ന്​ സഹകരണ സൈനിക പരിശീലനത്തിൽ ബഹ്​റൈൻ സൈനികര​ും പ​െങ്കടുക്ക​ുന്നു. നവംബർ 16 വരെയാണ്​ സൈനിക പരിശീലനം. മുഹമ്മദ്​ നജീബ്​ മിലിട്ടറി താവളത്തിലാണ്​ പരിപാടി നടക്കുന്നത്​. വായു, സമുദ്ര വിഭാഗങ്ങളുടെ സംയുക്ത അഭ്യാസ പരിശീലനമാണ്​ നടക്കുന്നത്​. അറബ്​ മേഖലയിലെ മുൻനിര സൈനിക സഹകരണ പരിശീലനമായാണിതിനെ കണക്കാക്കുന്നത്​. എട്ട്​ അറബ്​ രാജ്യങ്ങൾ സംബന്​ധിക്കുന്നുണ്ട്​. സഹോദര രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും സൈനിക ബന്​ധവും ശക്തമാക്കുക എന്നതും പരിശീലനത്തി​​​െൻറ ലക്ഷ്യമാണ്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.