മനാമ: ഡി.എം.കെ അനുഭാവികളായ തമിഴ്പ്രവാസികളുടെ സംഘടനയായ ‘കലജ്ഞർ സെൻമുഴി പേരവെ’ സംഘടിപ്പിക്കുന്ന പരിപാടിയിൽ പെങ്കടുക്കാൻ രാജ്യസഭ എം.പി യും തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയുടെ മകളുമായ കനിമൊഴി ഇന്ന് ബഹ്റൈനിൽ എത്തും. രാവിലെ എട്ടിന് എത്തിച്ചേരുന്ന കനിമൊഴി ഗുദൈബിയയിെല സ്വിസ് ഇൻറർനാഷനൽ ഹോട്ടലിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ദ്രാവിഡ കുടുംബസംഗമത്തിൽ പങ്കെടുക്കും ഡി..എം.കെ പ്രസിഡൻറ് സ്റ്റാലിൻ രചിച്ച ‘തലവതി ചോമ്മഴി നൂലകം’ "എന്ന പുസ്തകത്തിെൻറ പ്രകാശനകർമ്മ ചടങ്ങിൽ പെങ്കടുത്ത് സംസാരിക്കും. എഴുത്തുകാരനും പത്രപ്രവർത്തകനുമായ സുബ്ബവീരപാണ്ഡ്യനും പരിപാടിയിൽ പങ്കെടുക്കും. കുളച്ചൽ സാദിക്ക് (പ്രസിഡൻറ്), രാജു കല്ലുംപുറം(ഒ.െഎ.സി.സി. ഗ്ലോബൽ ജനറൽ സെക്രട്ടറി), ഗഫൂർ കൈപ്പമംഗലം (കെ.എം.സി.സി. വൈസ് പ്രസിഡൻറ്)ബൽരാജ്, സുരേഷ് പൂമലൈ, വെംബുരാജ്,സലിം,സെന്തിൽ കുമാർ,രവി ചന്ദ്രൻ,ആർ കെ മുത്തു,മാലിക് മുബാറക്, വെങ്കടേഷ്, മൈക്കിൾ നെവിസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.