‘മട്ടന്നൂരും പെരുവന’വും ബഹ്​റൈനിൽ മേളപ്രമാണിമാരായി എത്തുന്നു

മനാമ: സോപാനം വാദ്യകലാ സംഘം സ്​റ്റാർവിഷൻ എസ്​.പി.എസിയുടെ ബാനറിൽ ഒരുക്കുന്ന ‘വാദ്യസംഗമം- 2018’ നവംബർ എട്ടിനും ഒമ്പതിനും ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറുമെന്ന്​ സോപാനം ഗുരു സന്തോഷ് കൈലാസ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ എന്നിവർ നയിക്കുന്ന താളമേളവിസ്​മയമാണ് ഈ വർഷത്തെ പ്രത്യേകത. വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന ഗായത്രീവീണകച്ചേരി, കാഞ്ഞിലശ്ശേരി പദ്​നാഭൻ നയിക്കുന്ന അഞ്ചടന്തമേളം, പെരിങ്ങോട് സുബ്രഹ്മണ്യ​​​െൻറ നേതൃത്വത്തിൽ ഇടക്ക വിസ്​മയം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ 400ൽ പരം കലാകാരന്മാർ അണിനിരക്കും. പ്രോഗ്രാം കൺവീനർ നവീൻ വിജയൻ, ജോ. കൺവീനർമാരായ ഷൈൻരാജ്. ചന്ദ്രശേഖർ, ജോഷി ഗുരുവായൂർ, മനുമോഹൻ കൂരമ്പാല, ദിവ്യ മധു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.