മനാമ: വാഹനങ്ങളുടെ ഇഷ്ട നമ്പരുകള്ക്കായുള്ള ലേലം ഈ മാസം 24 ന് നടക്കുമെന്ന് ‘മസാദ്’ കമ്പനി അറിയിച്ചു. ആവശ്യമുള്ളവര്‍ക്ക് ഇഷ്ട നമ്പരുകള്‍ ലഭ്യമാക്കുന്നതിനുള്ള മൂന്നാമത് പൊതുലേലമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബഹ്റൈന്‍ ബേയിലെ ഫോര്‍ സീസണ് ഹോട്ടലില്‍ ഒക്ടോബര്‍ 24 ന് വൈകുന്നേരം ആറിനാണ് ലേലം. 630000 ല്‍ തുടങ്ങുന്ന 25 ഓളം ഫാന്‍സി നമ്പരുകളുടെ ഉടമകളെ തേടിയുള്ള ലേലത്തില്‍ ഓരോരുത്തര്‍ക്കും താല്പര്യമുള്ള നമ്പരുകള്‍ നേരത്തെ കണ്ടുവെക്കാന്‍ കഴിയും. 500 ദിനാറാണ് അടിസ്ഥാന ലേലത്തുകയായി നിജപ്പെടുത്തിയിട്ടുള്ളത്. ലേലത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹത ലഭിക്കുന്നതിന് 1000 ദിനാറിെൻറ ചെക്ക് നല്‍കണം. ലേലം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഇത് പിന്നീട് മടക്കി ലഭിക്കുന്നതായിരിക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ലേല ഇടപാടില്‍ പങ്കെടുക്കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.