കെ.എസ്​.സി.എ നവരാത്രി ആഘോഷത്തിന്​ ഉജ്ജ്വല തുടക്കം

മനാമ: ബഹ്​റൈൻ കേരള സോഷ്യൽ ആൻറ്​ കൾച്ചറൽ അസോസിയേഷൻ നവരാത്രി ആഘോഷത്തിന്​ മികച്ച തുടക്കം. അസോസിയേഷൻ ആസ്ഥാനത്ത്​ നടന്ന ഉദ്​ഘാടന സമ്മേളനം ഡോ.കെ.എസ്‌. മേനോൻ ഉത്ഘാടനം ചെയ്​തു. അസ്സോസിയേഷൻ പ്രസിഡൻറ്​ പമ്പാവാസൻ നായർ അധ്യക്ഷനായിരുന്നു. സെക്രട്ടറി സന്തോഷ്‌ സ്വാഗതവും സാഹിത്യവിഭാഗം സെക്രട്ടറി മനു മോഹനൻ നന്ദിയും രേഖപ്പെടുത്തി. ശാക്തേയം ജോ.കൺവീനർ സതീഷ്‌, വൈസ്​ പ്രസിഡൻറ്​ ജയകുമാർ പിള്ള എന്നിവർ സംസാരിച്ചു. തുടർന്ന് സോപാനം വാദ്യകലാസംഘം ഗുരു സന്തോഷ്‌ കൈലാസി​​​െൻറ നേതൃത്വത്തിൽ സോപാന സംഗീത അരങ്ങേറി. കുമാരി ദേവഗംഗ അവതരിപ്പിച്ച പുരാണകഥനവും, കുമാരി ഗൗരിപ്രിയയുടെ ഭരതനാട്യം പദവും അരങ്ങേറി. എല്ലാദിവസവും വൈവിധ്യമായ കലാപരിപാടികൾ അരങ്ങേറും. 18 നു കളമെഴുത്തും പാട്ടും, ഒക്ടോബർ 19 നു വിദ്യാരംഭവും നടക്കും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.