മനാമ: പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ഉത്തരവിറക്കി. പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയെ പ്രധാനമന്ത്രിയായി ചുമതലപ്പെടുത്തുകയും പുതിയ മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിന് നിര്‍ദേശിക്കുകയും ചെയ്തു.
ഒന്നാം ഉപപ്രധാനമന്ത്രിയായി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയെയും ഹമദ് രാജാവ് നിശ്ചയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ, ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ, ജവാദ് ബിന്‍ സാലിം അല്‍ ഉറയ്യിദ്, ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ എന്നിവരെ ഉപപ്രധാനമന്ത്രിമാരായി നിശ്ചയിച്ചു.
മുഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ അല്‍മുതവ്വ (മന്ത്രിസഭാ കാര്യം), ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ (ആഭ്യന്തം), ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ (വിദേശകാര്യ ം), ഡോ. മാജിദ് ബിന്‍ അലി അന്നുഐമി (വിദ്യാഭ്യാസം), ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ (വൈദ്യുതി, ജല കാര്യ ം), ശൈഖ് ഖാലിദ് ബിന്‍ അലി അബ്ദുല്ല ആല്‍ ഖലീഫ (നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ്), ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ ഖലീഫ (എണ്ണ കാര്യം), ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ (ധനകാര്യ-ദേശീയ സാമ്പത്തിക കാര്യം), ഇസാം ബിന്‍ അബ്ദുല്ല ഖലഫ് (പൊതുമരാമത്ത്-മുനിസിപ്പൽ-നഗരാസൂത്രണ കാര്യം), ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ (തൊഴില്‍-സാമൂഹിക ക്ഷേമകാര്യം), കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദ് (ഗതാഗത-ടെലികോം), ബാസിം ബിന്‍ യഅ്ഖൂബ് അല്‍ ഹമര്‍ (പാര്‍പ്പിട കാര്യം), ഗാനി ബിന്‍ ഫദ്ല് അല്‍ ബൂഐനൈന്‍ (പാര്‍ലമെന്‍റ്-ശൂറാ കൗണ്‍സില്‍ കാര്യ ം), ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് (ആരോഗ്യം), സായിദ് ബിന്‍ റാഷിദ് അസ്സയാനി (വാണിജ്യ-വ്യവസായം), അലി ബിന്‍ മുഹമ്മദ് അല്‍ റുമൈഹി (ഇന്‍ഫര്‍മേഷന്‍), ലഫ്. ജനറല്‍ അബ്ദുല്ല ബിന്‍ ഹസന്‍ അന്നുഐമി (പ്രതിരോധകാര്യം), അയ്മന്‍ തൗഫീഖ് അല്‍ മൊഅയ്യദ് (യുവജന-കായിക കാര്യം) എന്നിവര്‍ക്കും ചുമതലകള്‍ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.