മനാമ: 33ാമത് ഓട്ടം ഫെയറിന് സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ തുടക്കമായി. ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി മേള ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വ്യാപാര, വിനോദ സഞ്ചാര മേഖലക്ക് ഉത്തേജനം പകരുന്നതാണ് ഓട്ടം ഫെയർ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 14 രാജ്യങ്ങളിൽനിന്നുള്ള 650 സ്റ്റാളുകളാണ് മേളയിൽ പങ്കെടുക്കുന്നത്. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാൻ, ഈജിപ്ത്, യമൻ, ഫലസ്തീൻ, സുഡാൻ, ഇന്ത്യ, പാകിസ്താൻ, തുർക്കി, തായ്ലൻഡ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തം മേളയിലുണ്ട്.
ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയും വൈകീട്ട് നാലുമുതൽ രാത്രി 10 വരെയും മേള പ്രവർത്തിക്കും.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയുള്ള സമയത്ത് സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം.
വൈകീട്ട് നാലുമുതൽ രാത്രി 10 വരെ എല്ലാവർക്കും പ്രവേശനമുണ്ട്. ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയും വൈകീട്ട് നാലുമുതൽ 10 വരെയും മേള സന്ദർശിക്കാം. ഡിസംബർ 29നും സമാപന ദിവസമായ 30നും രാവിലെ 10 മുതൽ രാത്രി 10 വരെ മേള പ്രവർത്തിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.