മനാമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് അനുചിതമായ ഫോട്ടോകളും വിഡിയോകളും ഇൻസ്റ്റഗ്രാമിലൂടെ അയച്ചുകൊടുത്ത ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തു.
സ്ത്രീയെന്ന വ്യാജേനയാണ് ഇയാൾ നിരവധി അക്കൗണ്ടുകളിലൂടെ ചാറ്റ് ചെയ്തിരുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തിന് ഇതുസംബന്ധിച്ച് രക്ഷിതാക്കളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു. അന്വേഷണത്തിൽ ഏഷ്യക്കാരനായ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരുകയാണ്.
മേൽനോട്ടമില്ലാതെ ഇൻറർനെറ്റ് ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുകയും വ്യാജ അക്കൗണ്ടുകളാൽ അവർ തെറ്റിദ്ധരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഡയറക്ടറേറ്റിലെ ചൈൽഡ് പ്രൊട്ടക്ഷൻ സൈബർ ക്രൈം യൂനിറ്റ് രക്ഷിതാക്കളോട് നിർദേശിച്ചു.
സംശയം തോന്നിയാൽ, അധികൃതരുമായി 33523300 എന്ന നമ്പറിൽ വിളിച്ചോ cpcu@interior.gov.bh എന്ന വിലാസത്തിൽ ഇമെയിൽ അയച്ചോ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.