‘ആർപ്പോ 2024’
ഓണാഘോഷം
മനാമ: ബഹ്റൈൻ മാർത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ മാർത്തോമ സുവിശേഷ സേവികാ സംഘത്തിന്റെ സഹകരണത്തോടെ സനദ് മാർത്തോമ കോംപ്ലക്സിൽ ‘ആർപ്പോ 2024’ ഓണാഘോഷം നടന്നു. ഇടവക വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ. ബിജു ജോൺ അധ്യക്ഷത വഹിച്ചു.
ഇടവക സഹ വികാരിയും യുവജനസഖ്യം വൈസ് പ്രസിഡന്റുമായ റവ. ബിബിൻസ് മാത്യൂസ് ഓമനാലി ആശംസകൾ അറിയിച്ചു. വിവിധയിനം മത്സരങ്ങൾ, കലാപരിപാടികൾ എന്നിവക്കൊപ്പം വിഭവ സമൃദ്ധമായ സദ്യയും ക്രമീകരിച്ചു. സേവികാസംഘം വനിത വൈസ് പ്രസിഡൻറ് കുഞ്ഞുമോൾ അലക്സാണ്ടർ സ്വാഗതം ആശംസിച്ചു. യുവജനസഖ്യം സെക്രട്ടറി ഹർഷ ആൻ ബിജു കൃതജ്ഞത രേഖപ്പെടുത്തി. ആർപ്പോ 2024ന്റെ കൺവീനറായി നിതീഷ് സക്കറിയ പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.