മനാമ: അറബ് ടൂറിസം ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബഹ്റൈൻ ടൂറിസം അതോറിറ്റി അറിയിച്ചു.
ഗൾഫ് എയറുമായി സഹകരിച്ച് വിമാന ടിക്കറ്റുകൾക്ക് 10 ശതമാനം ഇളവ് നൽകും. ഫെബ്രുവരി 24 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ അബൂദബി, ദുബൈ, റിയാദ്, മസ്കത്ത്, കുവൈത്ത്, ഒമാൻ, കൈറോ എന്നിവിടങ്ങളിലേക്കുള്ള ഗൾഫ് എയർ ടിക്കറ്റെടുക്കുന്നവർക്കാണ് ഇളവ്. ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ ലൈവ് അറബ് സംഗീത പരിപാടികൾ സംഘടിപ്പിക്കും.
മനാമയിലെ സുപ്രധാന പൈതൃക കേന്ദ്രങ്ങൾ കാണുന്നതിനും ഫോട്ടോയെടുക്കുന്നതിനുമുള്ള ടൂർ സംഘടിപ്പിക്കും. മുഹറഖിലെ വിവിധ ടൂറിസം കേന്ദ്രങ്ങളുടെ സന്ദർശനം, മുഹറഖിൽ മോട്ടോർ സൈക്കിൾ സഞ്ചാരം, പാറയിൽ കയറൽ, ജല വിനോദ പരിപാടികൾ, സല്ലാഖിലെ പാഡൽ പാർക്കിൽ വിവിധ കായിക പരിപാടികൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് അതോറിറ്റി അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.