????? ????? ??????????????? ???????????? ??????? ????????? ?????? ?????????? ?????? ?????????????????

അറബ്​ ലീഗ്​ യോഗത്തിൽ ബഹ്​റൈൻ പ്രാതിനിത്യം

മനാമ: ഇൗജിപ്​തിൽ നടക്കുന്ന അറബ്​ ലീഗ്​ മിനിസ്​റ്റീരിയൽ സമ്മേളനത്തിൽ ബഹ്​റൈൻ പ്രതിനിധിയായി വിദേശ കാര്യ, ജി.സി.സി കാര്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി വഹീദ്​ മുബാറക്ക്​ സയ്യാർ പ​​െങ്കടുക്കുന്നു. മുൻവർഷം ഒക്റ്റോബർ ഒമ്പതിന്​ നടന്ന അസാധാരണ സമ്മേളനത്തി​​െൻറ തുടർച്ചയായാണ്​ അറബ് ലീഗ് യോഗം നടക്കുന്നത്​. ഇസ്രയേലി​​െൻറ തലസ്ഥാനമായി ജറൂസലേമിനെ അമേരിക്ക അംഗീകരിച്ചതി​​െൻറയും  അവരുടെ എംബസി  അവിടേക്ക്​  മാറ്റിയതിനെയും എതിരെയാണ്​ യോഗം കൂടുന്നത്​.   ഇസ്രയേലി​​െൻറ തലസ്ഥാനമായി ജറുസലേം നഗരത്തെ അമേരിക്കൻ ഭരണകൂടം അംഗീകരിച്ചത്​ ഫലസ്​തീൻ പൗരാവകാശങ്ങളെ നിഷേധിക്കുന്നതാണെന്ന്​ മനസിലാക്കിയതുകൊണ്ടാണ്​ അന്താരാഷ്​ട്രസമൂഹം അമേരിക്കയുടെ നയത്തിനെ എതിർത്തതെന്ന്​ വഹീദ്​ മുബാറക്ക്​ സയ്യാർ യോഗത്തിൽ പറഞ്ഞു. അതി​​െൻറ തെളിവായിരുന്നു ഐക്യരാഷ്​ട്ര സഭയുടെ  പൊതുസഭയിൽ അമേരിക്കൻ തീരുമാനത്തെ എതിർത്ത്​ യു.എൻ പ്രമേയം പാസാക്കിയതെന്നും അണ്ടർസെക്രട്ടറി ചൂണ്ടിക്കാട്ടി. 
Tags:    
News Summary - arab league-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.