ഇന്ത്യൻ ഡെന്റിസ്റ്റസ് ഓഫ് ബഹ്‌റൈൻ ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച പുകയില വിരുദ്ധ ദിനാചരണം
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ ദന്തഡോക്ടർമാരുടെ കൂട്ടായ്മയായ ഇന്ത്യൻ ഡെന്റിസ്റ്റസ് ഓഫ് ബഹ്‌റൈൻ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ബഹ്‌റൈനുമായി സഹകരിച്ച് പുകയില വിരുദ്ധ ദിനം ആചരിച്ചു. ലുലു ദാന മാളിൽ നടന്ന പരിപാടിയിൽ ഡോക്ടർമാരും മെഡിക്കൽ ഫ്രറ്റേണിറ്റിയിലെ പ്രമുഖരായ ഡോ. പി. വി. ചെറിയാൻ, ഡോ. ഇക്ബാൽ, ഡോ. ബാബു രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു.
കാപിറ്റൽ ഗവർണറേറ്റിലെഎം.പി മുഹമ്മദ് ഹുസൈൻ ജനാഹി മുഖ്യാതിഥിയായിരുന്നു.പരിപാടിയിൽ പുകയിലയെയും അതിന്റെ പാർശ്വ ഫലങ്ങളെയും കുറിച്ചുള്ള വീഡിയോ അവതരണവും നടന്നു. പുകയില വിരുദ്ധ സൊസൈറ്റി പ്രസിഡന്റ് മഗ്ദി ബക്രി യാസീൻ അറബ് ഭാഷയിൽ പുകയിലയുടെയും പുകവലിയുടെയും ദൂഷ്യഫലങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി.
ഇന്ത്യൻ ദന്തഡോക്ടർമാർ നൃത്ത പ്രകടനങ്ങളും ഗെയിമുകളും സംഘടിപ്പിച്ചിരുന്നു. അന്ന് വൈകുന്നേരം പരമാവധി സിഗരറ്റ് ഉപേക്ഷിക്കുന്ന ആൾക്ക് ഒരു സമ്മാനവും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.