സമസ്ത ബഹ്റൈൻ റിഫ ഏരിയ സംഘടിപ്പിച്ച മീലാദ് സമ്മേളനം സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
മനാമ: സമസ്ത ബഹ്റൈൻ റിഫ ഏരിയ ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ മീലാദ് സമ്മേളനം സംഘടിപ്പിച്ചു. സമസ്ത റിഫ ഏരിയ പ്രസിഡന്റ് ബഷീർ ദാരിമിയുടെ അധ്യക്ഷതയിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾ, ദഫ്മുട്ട് തുടങ്ങിയവ അരങ്ങേറി. സമസ്ത ആക്ടിങ് സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, ജോ. സെക്രട്ടറിമാരായ അഷ്റഫ് കാട്ടിൽപീടിക, കാസിം റഹ്മാനി, ശറഫുദ്ദീൻ മാരായമംഗലം, സഹീർ കാട്ടാമ്പള്ളി, ഷാഫി വേളം, എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി അബ്ദുൽ മജീദ്, പി.കെ. ഷാനവാസ്, നസീർ, സിറാജ് ബുകുവാര, കെ.എം.സി.സി നേതാക്കളായ പി.കെ. ഇസ്ഹാഖ്, ഇ.എം. ഹുസൈൻ, റഫീഖ് കുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.
സമസ്ത റിഫ കോഓഡിനേറ്റർ ഹംസ അൻവരി മോളൂർ, വി.എം. കുഞ്ഞു മൊയ്ദീൻ ഹാജി, ഇസ്മായിൽ റഹ്മാനി വേളം, മുജീബ് വാണിമേൽ, ഇ.കെ. മൂസ, ഫസൽ റഹ്മാൻ ഓമശ്ശേരി, മുഹമ്മദ് സി.കെ. കാകുനി, അനസ്, ഇസ്മായിൽ മൗലവി, മുസ്തഫ അൻവരി, അസിസ് മൗലവി, അബ്ദുല്ല നടുക്കണ്ടി, അസീസ് മലയിൽ, കാകുനി മൊയ്ദു, അസീസ് പയ്യോളി അങ്ങാടി എന്നിവർ നേതൃത്വം നൽകി. പി. ബഷീർ സ്വാഗതവും ഇസ്മായിൽ റഹ്മാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.