മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ (മലയാള വിഭാഗം) മനാമ മേഖല 'ഖുർആൻ നമ്മുടെ ജീവിതത്തിൽ', 'കുടുംബം തകർക്കുന്ന ലിബറലിസം' എന്നീ വിഷയങ്ങളെ ആസ്പദമാക്കി കുടുംബസംഗമം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26ന് മനാമ കെ.എം.സി.സി ഹാളിൽ നടക്കുന്ന പരിപാടിയുടെ നടത്തിപ്പിന് ടി.പി. അബ്ദുൽ അസീസ് ചെയർമാനും ഷാഹിദ് യൂസുഫ് ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര, സജ്ജാദ് ബിൻ അബ്ദുറസാഖ്, വസീം അഹമ്മദ് അൽഹികമി എന്നിവർ സംഗമത്തിൽ പങ്കെടുക്കും.
സ്വാഗതസംഘത്തിലെ മറ്റ് ഭാരവാഹികൾ: പ്രോഗ്രാം: ഷംസീർ ഒ.വി, രജിസ്ട്രേഷൻ: അബ്ദുൽ വഹാബ് അമേത്, റിഫ്രഷ്മെന്റ്: അഷ്റഫ് ടി.കെ, ട്രാൻസ്പോർട്ട്: ഇസ്ഹാഖ് മനാമ, വളന്റിയർ: സിദ്ദീഖ് മനാമ, മീഡിയ: റഷീദ് മാഹി, പബ്ലിസിറ്റി: സാഫിർ അഷ്റഫ്, വേദി: ലത്തീഫ് അലിയമ്പത്ത്, ഐടി: സുഹാദ് ബിൻ സുബൈർ, ഫിനാൻസ്: ഹംസ അമേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.