മനാമ: ഹിദ്ദ് അൽ ഹിദായ സെന്‍റർ ഔദ്യോഗിക വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന അൽ ഹിദായ മലയാള വിങ് നടത്തിവരുന്ന പ്രീ സ്‌കൂളുകൾ രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം പുനരാരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
മൂന്ന് മുതൽ അഞ്ചു വയസ്സ് വരെയുള്ള കുട്ടികളെ സ്‌കൂൾ പ്രവേശനത്തിന് സജ്ജമാക്കുന്ന രീതിയിൽ പരിശീലനം നടത്തുന്ന ക്ലാസുകൾ ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 3.30 മുതൽ 6.30 വരെയാണ്.
വിജ്ഞാനത്തിനും വിനോദത്തിനും ഊന്നൽ നൽകി നടത്തുന്ന ക്ലാസ്സുകളിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്ക് ഉതകുന്ന രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
മനാമ, ഉമ്മുൽ ഹസ്സം, ജുഫൈർ, മുഹറഖ്, ബുസൈത്തീൻ, ഗലാലി, അറാദ്, ഹിദ്ദ് എന്നിവിടങ്ങളിൽനിന്ന് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഓഫ്ലൈനിൽ ഇപ്പോൾ നടന്നു വരുന്ന ഫസ്റ്റ് സ്റ്റാൻഡേർഡ് ലോവർ, ഹയർ ക്ലാസുകളോടൊപ്പം സെപ്റ്റംബറിൽ മറ്റു ക്ലാസുകളും ആരംഭിക്കുന്നതാണ്. പ്രവേശനത്തിന് സക്കീർ ഹുസൈൻ, ഫൈസൽ എന്നിവരെ 3333 4284, 3688 4541 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.