അറാദിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറുകളിൽ നോട്ടീസ് പതിക്കുന്നു
Posted On
date_range Updated On
date_range അറാദിൽ ഉപേക്ഷിച്ച കാറുകൾ നീക്കാൻ നടപടി
മനാമ: അറാദിൽ പൊതുസ്ഥലങ്ങളിൽ ഉേപക്ഷിച്ച കാറുകൾ നീക്കംചെയ്യുന്നതിന് നടപടിയുമായി മുഹറഖ് മുനിസിപ്പാലിറ്റി. ജനുവരി മുതൽ മുനിസിപ്പാലിറ്റിയിലെ ക്ലീനിങ് വിഭാഗം നടത്തിയ പരിശോധനയിൽ 186 കാറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് ഇതിൽ 81 കാറുകൾ ഉടമകൾ തന്നെ നീക്കംചെയ്തു. അഞ്ച് കാറുകൾ മുനിസിപ്പാലിറ്റി മാറ്റി. കാമ്പയിനിൽ കണ്ടെത്തിയ മുഴുവൻ കാറുകളും നീക്കുന്നതുവരെ പ്രവൃത്തി തുടരുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.