​െഎ.സി.ആർ.എഫ്​ സംഘടിപ്പിച്ച സ്​തനാർബുദ ബോധവത്​കരണ ക്യാമ്പ്​

​െഎ.സി.ആർ.എഫ്​ സ്​തനാർബുദ ബോധവത്​കരണ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ഒരു വർഷം നീണ്ടുനിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പി​െൻറ ഭാഗമായി ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) മനാമയിലെ ഷിഫ അൽ ജസീറ മെഡിക്കൽ സെൻററിൽ സ്​തനാർബുദ ബോധവത്​കരണ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയിലെ സെക്കൻഡ്​ സെക്രട്ടറി രവിശങ്കർ ശുക്ല മുഖ്യാതിഥിയായിരുന്നു. ഷിഫ അൽ ജസീറ മെഡിക്കൽ സെൻറർ മെഡിക്കൽ ഡയറക്​ടർ ഡോ. സൽമാൻ ഗരീബ് അദ്ദേഹത്തെ സ്വീകരിച്ചു.

സ്തനാർബുദം സംബന്ധിച്ച്​ എല്ലാ സ്​ത്രീകൾക്കും അവബോധം ആവശ്യമാ​ണെന്ന്​ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു. ഇൗ ലക്ഷ്യത്തോടെയാണ്​ ബോധവത്​കരണ ക്യാമ്പ്​ സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. അനിസ ബേബിയും ഡോ. ഷൈനി സുസേലനും ക്യാമ്പിന്​ നേതൃത്വം നൽകി.

ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഉപദേഷ്​ടാവ് ഭഗവാൻ അസർപോട്ട, ജോ. സെക്രട്ടറി അനീഷ് ശ്രീധരൻ, നിഷ രംഗരാജൻ, മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, കോഓഡിനേറ്റർ മുരളീകൃഷ്ണൻ, ഒക്ടോബർ മാസത്തെ കോഒാഡിനേറ്റർ ക്ലിഫോർഡ് കൊറിയ​, ട്രഷറർ രാകേഷ് ശർമ, വളൻറിയർമാരായ രമൺ പ്രീത്, ജവാദ് പാഷ, മുരളി നോമൂല, സുരേഷ് ബാബു, സുബൈർ കണ്ണൂർ, ചെമ്പൻ ജലാൽ, കാശി വിശ്വനാഥ്, ഹരി, ജയദീപ്, കൽപന പാട്ടീൽ, സുഷമ അനിൽ, ഷിഫ അൽ ജസീറ പ്രതിനിധികളായ മുനവ്വർ സെറൂഫ്, സകീർ ഹുസൈൻ, ഷാജി മൻസൂർ, അനസ്, ഷീല, ലാൽ, ഡോ. നജീബ്, ഡോ. ഫാത്തിമ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - ACRF organized a cancer awareness camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.