മനാമ: കോവിഡിനുശേഷമുള്ള അധ്യയന വര്‍ഷാരംഭത്തിന്റെ മുന്നോടിയായി യുനൈറ്റഡ് പാരന്റ്സ് പാനല്‍ (യു.പി.പി) വിദ്യാർഥികളുടെ ഉന്നതപഠനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നൽകുന്നതിനായി കെ.ഡി.സി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പഠനക്യാമ്പ് സംഘടിപ്പിച്ചു. 'എയിം 22' എന്ന പേരില്‍ ജുഫൈര്‍ ഗോള്‍ഡന്‍ നവാറസ് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ രണ്ടു സെഷനുകളിലായി നൂറോളം വിദ്യാർഥികള്‍ പങ്കെടുത്തു.
പ്രമുഖ പരിശീലകരായ നരേന്ദ്ര കപൂര്‍, ഡോ. ഷിറിന കപൂര്‍, നിധീഷ്, സുധി എന്നിവര്‍ ക്ലാസുകളെടുത്തു. യു.പി.പി ചെയര്മാൻ എബ്രഹാം ജോണ്‍ ആമുഖ പ്രഭാഷണം നടത്തി. കോഓഡിനേറ്റര്‍മാരായ ബിജു ജോർജ്, ഹരീഷ് നായര്‍, എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.
യു.പി.പി ഭാരവാഹികളായ മോനി ഒടികണ്ടത്തില്‍, എഫ്.എം. ഫൈസല്‍, എബി തോമസ്, ദീപക് മേനോന്, മോഹൻകുമാര്‍ നൂറനാട്, ജോൺ തരകന്, അന്‍വര്‍ ശൂരനാട്, സെയ്ദ് ഹനീഫ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.