ഡോ. നഹാസ് മാളയെ എയർപോർട്ടിൽ ഫ്രൻഡ്സ് നേതാക്കൾ സ്വീകരിക്കുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ ഡോ. നഹാസ് മാളക്ക് നേതാക്കൾ എയർപോർട്ടിൽ സ്വീകരണം നൽകി. ചൊവ്വാഴ്ച മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ നടക്കുന്ന ഏകദിന പഠന സഹവാസത്തിന് അദ്ദേഹം നേതൃത്വം നൽകും. വ്യാഴാഴ്ച രാത്രി നടക്കുന്ന പൊതുപരിപാടിയിൽ 'മക്കളോടൊപ്പം വളരാം' വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയിലും ഫ്രൻഡ്സ് സംഘടിപ്പിക്കുന്ന
അദ്ദേഹം പങ്കെടുക്കും. പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡൻറുമാണ് ഡോ. നഹാസ് മാള. നേരത്തേ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്, ദേശീയ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഫ്രൻഡ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. അബ്ബാസ്, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, കേന്ദ്ര സമിതി അംഗം അബ്ദുൽ ഹഖ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ്, എ.എം. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.