Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. തളാപ്പ് എ.കെ.ജി ഹോസ്പിറ്റലിന് സമീപം മരോളി കോട്ടേജിൽ അജിത് ഉപേന്ദ്രൻ (52) ആണ് മരിച്ചത്. 20 വർഷത്തോളമായി ബഹ്റൈനിലുള്ള ഇദ്ദേഹം സൽമാബാദിൽ അൽ ആര ട്രേഡിങ് എന്ന സ്‍പെയർ പാർട്സ് ഷോറൂം നടത്തിവരികയായിരുന്നു. ഭാര്യ: രോഷ്ന അജിത്. മകൻ: ആഹിൽ അജിത് (ഇന്ത്യൻ സ്കൂൾ വിദ്യാർഥി).
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, കോഓഡിനേറ്റർ അമൽദേവ്, മുത്തപ്പൻ സേവാസംഘം പ്രതിനിധി സുനീഷ് സാസ്കോ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.