52ാമത് ബഹ്റൈൻ വാർഷിക ഫൈൻ ആർട്സ് എക്സിബിഷൻ ശൈഖ് മുഹമ്മദ് ബിൻ
സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈന്റെ സാംസ്കാരിക പൈതൃകവും കലാപരമായ മികവും വിളിച്ചോതുന്ന 52ാമത് 'ബഹ്റൈൻ ആനുവൽ ഫൈൻ ആർട്സ് എക്സിബിഷന്' ബഹ്റൈൻ നാഷനൽ മ്യൂസിയത്തിൽ വർണാഭമായ തുടക്കം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കുവേണ്ടി ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
കല എന്നത് ഒരു രാജ്യത്തിന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണെന്നും ബഹ്റൈനിലെ കലാമേഖലയുടെ വളർച്ചക്ക് ഭരണനേതൃത്വം നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും ഉദ്ഘാടനവേളയിൽ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഏകദേശം 74 ദൃശ്യകലാകാരന്മാരുടെ സൃഷ്ടികളാണ് ഇത്തവണ പ്രദർശിപ്പിച്ചിരിക്കുന്നത്. മൾട്ടിമീഡിയ ഡ്രോയിങ്ങുകൾ, വിഡിയോ ഇൻസ്റ്റാളേഷനുകൾ, ഫോട്ടോഗ്രഫി, ശിൽപകല തുടങ്ങി വിവിധ ശൈലികളിലുള്ള സൃഷ്ടികൾ ഇതിൽ ഉൾപ്പെടുന്നു. 1972ൽ തുടക്കമായ ഈ പ്രദർശനം അഞ്ച് പതിറ്റാണ്ടിലേറെയായി ബഹ്റൈനിലെ കലാരംഗത്തെ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന പ്രധാനവേദിയാണ്.
രാജ്യത്തെ സാംസ്കാരിക മുന്നേറ്റങ്ങൾക്ക് ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും നൽകുന്ന വലിയ പിന്തുണക്ക് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.