മനാമ: ബഹ്റൈനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 3675 തരം മരുന്നുകളാണെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ. മർയം അദ്ബി അൽ ജലാഹിമ വ്യക്തമാക്കി.
കഴിഞ്ഞദിവസം സൗദിയിൽ നടന്ന പ്രഥമ അറബ് ഔഷധ നിരീക്ഷണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. അറബ് ആരോഗ്യ മന്ത്രിതല സമിതിയുടെ കീഴിലാണ് അറബ് ഔഷധ നിരീക്ഷണ സമിതി പ്രവർത്തിക്കുന്നത്. ഔഷധങ്ങളുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനും ഏകീകൃത സംവിധാനമുണ്ടാവുകയും മുഴുവൻ മരുന്നുകളുടെയും സുരക്ഷ ഉറപ്പാക്കുകയുമാണ് സമിതിയുടെ ഉദ്ദേശ്യം. സൗദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ റിപ്പോർട്ട് ക്രോഡീകരണത്തിന് ബഹ്റൈനെ യോഗം ചുമതലപ്പെടുത്തി.
മരുന്നുകളുടെ ഗുണനിലവാരം, സുരക്ഷ, മാനദണ്ഡങ്ങൾ, രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങളിൽ ഏകീകൃത രീതി ആവിഷ്കരിക്കുന്നതിൽ കൃത്യതയുണ്ടാക്കുന്നതിന് യോഗം അംഗീകാരം നൽകി. അന്താരാഷ്ട്ര, അറബ്, ഗൾഫ് മാനദണ്ഡങ്ങൾക്കനുസൃതമായി ബഹ്റൈനിൽ 3675 മരുന്നുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡോ. ജലാഹിമ അറിയിച്ചു. ഇതിൽ 177 മരുന്നുകൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തതാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.