മനാമ: ബഹ്റൈനിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്) നേതൃത്വത്തിലുള്ള 121ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് റീഫ് ഐലന്‍റില്‍ നടന്നു. റീഫ് ഫെസിലിറ്റി മാനേജ്മെന്‍റ് തൊഴിലാളികളുടെ താമസസ്ഥലത്താണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബഹ്റൈനിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള ആറ് സീനിയര്‍ ഡോക്ടര്‍മാരും ആറ് പാരാമെഡിക്കല്‍ സ്റ്റാഫും പങ്കെടുത്തു. ക്യാമ്പിന്‍െറ സേവനം 200ലധികം തൊഴിലാളികള്‍ ഉപയോഗപ്പെടുത്തിയതായി ഐ.സി.ആര്‍.എഫ് ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യന്‍ എംബസി അസി.കോണ്‍സുലാര്‍ ഓഫിസര്‍ (ലേബര്‍) ജിതേന്ദ്ര സിന്‍സ, ഐ.സി.ആര്‍.എഫ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കമ്പനി മാനേജ്മെന്‍റും ക്യാമ്പിലത്തെി.
ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ.സി.ആര്‍.എഫ്. 2002മുതലാണ് ഐ.സി.ആര്‍.എഫ് സാധാരണ വരുമാനക്കാരായ തൊഴിലാളികള്‍ക്കുവേണ്ടി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് തുടങ്ങിയത്. വിവിധ ക്യാമ്പുകളുടെ സേവനം ഇതിനകം 45,200ഓളം പേര്‍ ഉപയോഗപ്പെടുത്തിയതായാണ് കണക്ക്. ഗുരുതരരോഗം ബാധിച്ചവരുടെ ചികിത്സക്കും കൂടുതല്‍ ചികിത്സക്കായി നാട്ടില്‍ പോകുന്നതിനും മറ്റും ഐ.സി.ആര്‍.എഫ് സഹായം നല്‍കിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.