മനാമ: കേരളത്തിന്‍െറ വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് മൂല്യങ്ങള്‍ നഷ്ടമാവുകയാണെന്നും ലാഭക്കൊതിയില്‍ സാമൂഹിക കടമകള്‍ മറക്കുകയാണെന്നും സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. ‘വിദ്യാഭ്യാസം ലാഭനഷ്ടക്കണക്കില്‍-മാലാപ്പറമ്പ് നല്‍കുന്ന പാഠങ്ങള്‍’ എന്ന വിഷയത്തില്‍ കേരളീയ സമാജം പ്രസംഗവേദി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തവരാണ് ഈ അഭിപ്രായം ഉന്നയിച്ചത്. കേരളീയ വിദ്യാഭ്യാസരംഗം നേരിടുന്ന വിവിധ പ്രശ്നങ്ങളിലേക്ക് സെമിനാറില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ വെളിച്ചം വീശി. സ്കൂളുകളുടെ ഉയര്‍ച്ചക്കും നിലനില്‍പ്പിനും ഉതകുന്ന നിരവധി നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു.
57ലെ ഇ.എം.എസ് ഗവണ്‍മെന്‍റ് കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനു ശേഷം ഈ മേഖലയുടെ പ്രശ്നങ്ങള്‍ സമഗ്രമായി പരിഗണിക്കുന്ന ഒരു നീക്കവും നടന്നിട്ടില്ളെന്നും ജാതി-മത കക്ഷികളെ വഴിവിട്ട് പ്രീണിപ്പിച്ചതിന്‍െറ ഫലമാണ് ഇന്നത്തെ അപചയത്തിന്‍െറ കാരണമെന്നും പി.ടി.തോമസ് അഭിപ്രായപ്പെട്ടു. സ്കൂളുകള്‍ സര്‍ക്കാറിനും നാട്ടുകാര്‍ക്കും ബാധ്യതയാവേണ്ട സ്ഥാപനങ്ങളല്ളെന്നും മികച്ച ആസൂത്രണത്തോടെ നയിച്ചാല്‍ നൂറുമേനി കൊയ്യാവുന്ന വിദ്യാലയങ്ങളായി സര്‍ക്കാര്‍ സ്കൂളുകളെ മാറ്റാമെന്നും ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രന്‍സിപ്പല്‍ ആനന്ദ് നായര്‍ അഭിപ്രായപ്പെട്ടു. കുറച്ചു സ്കൂളുകളില്‍ തിരക്കുകൂടുകയും മറ്റുചിലത് കുട്ടികളില്ലാതെ പൂട്ടിപോകുകയും ചെയ്യുന്നത് പൂളിംങ് സംവിധാനം വഴി പരിഹരിക്കാമെന്നും ആനന്ദ് പറഞ്ഞു. വിദ്യാഭ്യാസത്തെ ലാഭത്തിനുള്ള വ്യവസായമായി കാണുന്ന രീതിയാണ് ഇന്നുള്ളതെന്ന് ഡോ. ശിവ കീര്‍ത്തി അഭിപ്രായപ്പെട്ടു. വ്യക്തിത്വ വികസനത്തിനുള്ള ഇടമായി ഇന്നാരും സ്കൂളുകളെ കാണുന്നില്ല. മുതലാളിത്ത വ്യാമോഹങ്ങളുടെ പിന്നാലെ ജനം നിസഹായരായി ഓടുകയാണ്. വിവിധ ജാതി-മതത്തില്‍ പെട്ടവരെ ഒരുബഞ്ചിലേക്ക് സമന്‍മാരായി കൊണ്ടുവന്ന സാമൂഹിക ബോധത്തിന്‍െറ നന്മകള്‍ ഇന്ന് പൂര്‍ണമായും നഷ്ടമായെന്നും ഭക്ഷണംപോലും ആരുമായും പങ്കിടരുതെന്നാണ് നാം കുട്ടികളെ പഠിപ്പിക്കുന്നതെന്നും ശിവകീര്‍ത്തി പറഞ്ഞു. പ്രകൃതി വിഭവങ്ങളില്‍ നിന്നോ ഭൗതികോല്‍പന്നങ്ങളില്‍ നിന്നോ വരുന്നതിന്‍െറ പതിന്‍മടങ്ങ് ലാഭംകൊയ്യുന്നത് മനുഷ്യവിഭവശേഷിയില്‍ നിന്നാണെന്നും ഇതിനാലാണ് പുതിയ കാലം ലാഭേഛയോടെ കലാലയങ്ങളെ നോക്കുന്നതെന്നും മോഡറേറ്റര്‍ ആയിരുന്ന അനില്‍ വേങ്കോട് പറഞ്ഞു. സമാജം പ്രസംഗവേദി കണ്‍വീനര്‍ ജോയി വെട്ടിയാടന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എന്നും ഘടകകക്ഷികള്‍ക്ക് വിദ്യാഭ്യാസവകുപ്പ് നല്‍കുന്ന പ്രധാനപാര്‍ട്ടികള്‍ അഴിമതിക്ക് ചൂട്ട്പിടിക്കുകയാണെന്ന് പി.വി.രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ഇ.എ.സലിം, അജയകൃഷ്ണന്‍, ഈപ്പന്‍ ജോര്‍ജ്ജ്, കെ.സി.ഫിലിപ്പ്, അജിത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രസംഗവേദി ജോ.കണ്‍വീനര്‍ റാം നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.