ഖലീഫ സ്റ്റേഡിയം മാതൃകക്ക് ഫോര്‍ സ്റ്റാര്‍ റേറ്റിങ്

ദോഹ: 2022 ലോകകപ്പിനായി പുനര്‍നിര്‍മാണത്തിലിരിക്കുന്ന ആസ്പയര്‍ സോണിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്‍െറ മാതൃകക്ക്  ഗുണനിലവാരത്തിനുള്ള ഫോര്‍സ്റ്റാര്‍ അംഗീകാരം. ഗ്ളോബല്‍ സസ്റ്റൈനബിലിറ്റി അസസ്മെന്‍റ് സിസ്റ്റത്തിന്‍്റെ ഫോര്‍ സ്റ്റാര്‍ റേറ്റിങാണ് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് ലഭിച്ചത്. 
ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ഡവലപ്മെന്‍റ് നല്‍കുന്ന ഈ അംഗീകാരം, പുനര്‍നിര്‍മാണത്തിലിരിക്കുന്ന ഒരു പദ്ധതിക്ക് ആദ്യമായാണ് ലഭിക്കുന്നത്. 
ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ അഭിമാനിക്കുന്നതായി ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം ആസ്പയര്‍ സോണ്‍ പ്രോജക്ട് മാനേജര്‍ എന്‍നീയര്‍ മന്‍സൂര്‍ അല്‍ മുഹന്നദി പറഞ്ഞു. പുനര്‍നിര്‍മാണത്തിലൂടെ കൂടൂതല്‍ സ്ഥായിയായ സ്ഥലമായി സ്റ്റേഡിയം അടയാളപ്പെടുത്തുന്നതിന് ലഭിച്ച അംഗീകാരം കൂടിയാണിത്. 
ഫുട്ബാള്‍ ആരാധകര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പിടിക്കാന്‍ തക്കത്തില്‍ ഗതാഗതത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കാര്യക്ഷമമാണ്. ദോഹ മെട്രോ സ്റ്റേഷന്‍ അടുത്ത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഫിഫയുടെ ആവശ്യങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ച് ലോകകപ്പിനായുള്ള എല്ലാ സ്റ്റേഡിയങ്ങളും ചുരുങ്ങിയത് ഫോര്‍ സ്റ്റാര്‍ ജി.എസ്.എ.എസ് അവാര്‍ഡെങ്കിലും നേടിയിരിക്കണമെന്ന ആവശ്യം സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി മുമ്പോട്ട് വെക്കുന്നുണ്ട്. 
 അല്‍ വക്റ സ്റ്റേഡിയത്തിന്‍െറ മാതൃക കഴിഞ്ഞ വര്‍ഷം ഫോര്‍ സ്റ്റാര്‍ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. മിഡീലീസ്റ്റിലും ഉത്തരാഫ്രിക്കയിലും ഏറ്റവും കൂടുതല്‍ സുസ്ഥിരമായി രൂപകല്‍പന ചെയ്യപ്പെട്ട സ്റ്റേഡിയങ്ങളായാണ് ഇവ രണ്ടും ഇനി അറിയപ്പെടുക. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.