മനാമ: ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ബഹ്റൈനിന് ലോക തലത്തില്‍ 60ാം സ്ഥാനം. ജി.സി.സിയില്‍ നാലാം സ്ഥാനവും സ്വന്തമാക്കി. ആഗോള ധനകാര്യ മാസികയായ ഫോര്‍ബ്സിന്‍െറ പട്ടികയിലാണ് ബഹ്റൈന്‍ മികച്ച നേട്ടം കൊയ്തത്. 139 രാഷ്ട്രങ്ങളുടെ പട്ടികയാണ് ഫോര്‍ബ്സ് പുറത്തിറക്കിയത്. അറബ് മേഖലയില്‍ യു.എ.ഇ ഒന്നും ഒമാന്‍ രണ്ടും ഖത്തര്‍ മൂന്നും സ്ഥാനത്താണ് ഉള്ളത്. ആഗോള പട്ടികയില്‍ യു.എ.ഇ 33ാമതും ഖത്തര്‍ 54ാമതുമാണ് ഉള്ളത്. ബഹ്റൈന്‍ 60, സൗദി 80, കുവൈത്ത് 84 എന്നിങ്ങനെയാണ് ഫോര്‍ബ്സിന്‍െറ ഏറ്റവും പുതിയ പട്ടികയില്‍ മറ്റ് രാഷ്ട്രങ്ങളുടെ സ്ഥാനം.
ബഹ്റൈനിന്‍െറ ബജറ്റ് വരുമാനത്തിന്‍െറ 84 ശതമാനവും എണ്ണയില്‍ നിന്നാണെന്ന് ഫോര്‍ബ്സ് റിപ്പോര്‍ട്ട് പറയുന്നു. സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിന് രാജ്യം ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. വ്യവസായം, ധനകാര്യം, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ തന്നെ വെല്ലുവിളികളെ നേരിടേണ്ടതുണ്ടെന്നും ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വ്യാപാര സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം, പുതുമ, സാങ്കേതികത, ചുവപ്പുനാടകള്‍, നിക്ഷേപക സംരക്ഷണം, അഴിമതി, സ്വകാര്യ സ്വാതന്ത്ര്യം, നികുതി ഭാരം, വിപണിയുടെ പ്രകടനം എന്നീ ഘടകങ്ങള്‍ ആസ്പദമാക്കിയാണ് ഫോര്‍ബ്സ് മാസിക പട്ടിക തയാക്കിയിരിക്കുന്നത്.
ലോകബാങ്ക്, ഹെറിറ്റേജ് ഫൗണ്ടേഷന്‍, ലോക ഇക്കണോമിക്സ് ഫോറം എന്നിവയുടെ വിവരങ്ങളാണ് ഫോര്‍ബ്സ് പഠനത്തിന് ഉപയോഗിച്ചത്. സ്വീഡന്‍, ന്യൂസിലന്‍റ്, ഹോങ്കോംഗ്, അയര്‍ലന്‍റ്, ബ്രിട്ടന്‍ എന്നിവയാണ് പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനത്ത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതോടെ അമേരിക്കയുടെ സ്ഥാനം ഒരുപടി താഴേക്ക് പോയി. ഇന്ത്യക്ക് കുവൈത്തിന് പിന്നില്‍ 85ാം സ്ഥാനമാണ് ഉള്ളത്. യെമന്‍,ഹെയ്ത്തി, ഗാമ്പിയ, ചാഡ് എന്നിവയാണ് പട്ടികയില്‍ അവസാന സ്ഥാനങ്ങളില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.