മനാമ: അനശ്വര ഗാനങ്ങള്‍ പെയ്തിറങ്ങിയ രാവായിരുന്നു ‘കാതോട് കാതോരം’. ബഹ്റൈന്‍ കേരളീയസമാജവും പാട്ടുകൂട്ടം ബഹ്റൈനും സഹകരിച്ച് നടത്തിയ സംഗീതനിശ കാതോട് കാതോരം ഏറെ ഹൃദ്യമായി. പ്രശസ്ത ഗായകരായ ലതിക, ദിനേശ് എന്നിവരാണ് ഗാനമേളക്ക് നേതൃത്വം നല്‍കിയത്. ലൈവ് ഓര്‍ക്കസ്ട്രയുടെ സഹായത്തോടെ നടന്ന പരിപാടിയില്‍ ലതിക ‘അമരം’ എന്ന ചിത്രത്തിലെ ‘ഹൃദയരാഗതന്ത്രി മീട്ടി എന്ന പ്രാര്‍ഥനാഗാനത്തോടെയാണ് തുടക്കം കുറിച്ചത്. സത്യം ശിവം സുന്ദരം, കാതോട് കാതോരം, പൂവേണം പൂപ്പട വേണം, ഇന്ദുലേഖതന്‍ പൊന്‍കണി, മുല്ലപ്പൂ പല്ലിലോ, മൈനാകം കടലില്‍ നിന്നുയരും, കുഞ്ഞണികൊമ്പില്‍ തുടങ്ങി ഇരുപതോളം അനശ്വര ഗാനങ്ങള്‍ പാടി. ബഹ്റൈന്‍ കേരളീയസമാജം ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി എന്‍.കെ. വീരമണി, ക്രിസ്മസ് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജന്‍, പാട്ടുകൂട്ടം പ്രതിനിധികളായ ഇ.പി. അനില്‍, തരുണ്‍കുമാര്‍, രാജഗോപാല്‍, അജയ് പിന എന്നിവര്‍ സംബന്ധിച്ചു. സയാനിമോട്ടോഴ്സിന്‍െറ പ്രതിനിധി മുഹമ്മദ് സാക്കിക്ക് പാട്ടുകൂട്ടം സ്നേഹോപഹാരം നല്‍കി. സമാജത്തിനുവേണ്ടി ഭാരവാഹികള്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. പാട്ടുകൂട്ടത്തിന്‍െറ 11ാമത് പരിപാടിയാണ് സമാജത്തില്‍ നടന്നത്. സംഗീതരംഗത്തുള്ളവര്‍ക്ക് സഹായങ്ങള്‍ നല്‍കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് പാട്ടുകൂട്ടം. അവശതയനുഭവിച്ചുകൊണ്ടിരിക്കുന്ന രണ്ട് സംഗീതജ്ഞരായവര്‍ക്ക് 2000 രൂപ വെച്ച് ആജീവനാന്തം പെന്‍ഷന്‍ പാട്ടുകൂട്ടത്തിന്‍െറ പേരില്‍ നല്‍കുമെന്ന് ഭാരവാഹികള്‍ ചടങ്ങില്‍ പറഞ്ഞു.
ക്രിസ്മസ് ഗാനങ്ങളും കരോള്‍ ഗാനങ്ങളും സാന്‍റാക്ളോസും പരിപാടിയുടെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.