മനുഷ്യക്കടത്ത് ഇരകളെ വേഗത്തില്‍ കണ്ടത്തൊന്‍ പുതിയ സംവിധാനം 

മനാമ: രാജ്യത്തെ മനുഷ്യക്കടത്ത് ഇരകള്‍ക്ക് എളുപ്പത്തില്‍ സഹായം എത്തിക്കുന്നതിന് പുതിയ സംവിധാനം വരുന്നു. നാഷനല്‍ റഫറല്‍ മെക്കാനിസം എന്നറിയപ്പെടുന്ന സംവിധാനത്തിലൂടെ മനുഷ്യക്കടത്ത് ഇരകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെയാണ് ഈ സംവിധാനം ഒരുക്കുന്നത്. മുഴുവന്‍ എംബസി, ആശുപത്രി ജീവനക്കാരും പൊലീസും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഇന്‍സ്പെക്ടര്‍മാരും സാമൂഹിക പ്രവര്‍ത്തകരും മനുഷ്യക്കടത്തിനെ കുറിച്ച് അറിവ് ലഭിച്ചാല്‍ ഉടന്‍ വിവരം അറിയിക്കുകയാണ് ചെയ്യേണ്ടത്. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്‍സ് യൂനിറ്റ് എന്ന ഓഫിസിലാണ് മനുഷ്യക്കടത്ത് ഇരകളെ കുറിച്ച് അറിയിക്കേണ്ടത്. 
നാഷനല്‍ റഫറല്‍ മെക്കാനിസം സവിശേഷ സങ്കല്‍പമാണെന്നും അടുത്ത് തന്നെ അന്താരാഷ്ട്ര നിലവാരത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുകയെന്നും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്സിക്യൂട്ടീവും മനുഷ്യക്കടത്തിനെതിരായ ദേശീയ സമിതി ചെയര്‍മാനുമായ ഉസാമ അല്‍ അബ്സി പറഞ്ഞു.  നോര്‍ത്ത് സഹ്ലയിലാണ് അസിസ്റ്റന്‍റ്സ് യൂനിറ്റ് പ്രവര്‍ത്തിക്കുക. മനുഷ്യക്കടത്തിനെ കുറിച്ച് ആദ്യം വിവരം അറിയുന്നവര്‍ ഈ ഓഫിസില്‍ അറിയിക്കണം. കേസ് എല്ലാ ഘട്ടത്തിലും നിരീക്ഷിക്കുകയും ചെയ്യും. ബ്രിട്ടനിലുള്ളതിന് സമാനമായ രീതിയിലാണ് ബഹ്റൈനിലെ നാഷനല്‍ റഫറല്‍ മെക്കാനിസത്തിന്‍െറയും പ്രവര്‍ത്തനമെന്നും അധികൃതര്‍ പറഞ്ഞു. എല്‍.എം.ആര്‍.എയുടെ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ജീവനക്കാര്‍ക്ക് പരിശീലനവും ലഭ്യമാക്കുന്നുണ്ട്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.