മനാമ: ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ നേതൃത്വത്തില്‍ ‘പ്രവാസി പുനരധിവാസം കൃഷിയിലൂടെ’ എന്ന വിഷയത്തിലും തൃശൂര്‍ മണ്ഡലത്തിലെ വികസന പദ്ധതിയെക്കുറിച്ചും കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി. ചര്‍ച്ചക്കിടെ, സിവില്‍ സപൈ്ളസ് മന്ത്രി പി.തിലോത്തമനും അവിചാരിതമായി എത്തി. കൃഷിയെ രണ്ടാംതരം ജോലിയായി കാണുന്ന അവസ്ഥ മാറണമെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും പ്രധാന തൊഴിലുകളിലൊന്നാണ് കൃഷിയെന്ന് നാം തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടി ഒന്നര മണിക്കൂര്‍ നീണ്ടു.
ഓണത്തിന് 1350 ഒൗട്ലെറ്റുകള്‍ വഴി വിലക്കുറവില്‍ വിഷരഹിത പച്ചക്കറി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറും കൃഷിവകുപ്പും നടപടിയെടുത്തതായി മന്ത്രി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്കാണ് പരിപാടി തുടങ്ങിയത്.
ആമുഖമായി മന്ത്രി സംസാരിച്ചതിന് ശേഷം പ്രവാസികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.
സമാജം ജന.സെക്രട്ടറി എന്‍.കെ.വീരമണി സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് പി.വി.രാധാകൃഷ്പിള്ള അധ്യക്ഷപ്രസംഗം നടത്തി. തുടര്‍ന്ന് സാഹിത്യ വിഭാഗം സെക്രട്ടറി സുധി പുത്തന്‍വേലിക്കര, കണ്‍വീനര്‍ അഡ്വ.ജോയ് വെട്ടിയാടാന്‍, അജിത് തുടങ്ങിയവര്‍ സംസാരിച്ചു.
ബിജു മലയില്‍, പി.ടി.നാരായണന്‍, സജീവന്‍, ജേക്കബ് മാത്യു, എബ്രഹാം സാമുവേല്‍, ജോസ് പീറ്റര്‍, ഗഫൂര്‍ മൂക്കുതല, ബിനു കുന്നന്താനം, കൃഷ്ണന്‍ ഇല്ലത്തുവളപ്പില്‍, സുനില്‍ തോമസ്, മോഹിനി തോമസ്, സുധീശ് രാഘവന്‍ തുടങ്ങിയവര്‍ പ്രസക്തമായ ചോദ്യങ്ങളാണ് ഉന്നയിച്ചത്.
കൃഷി മന്ത്രിയുടെ ഓണ്‍ലൈന്‍ മുഖാമുഖത്തിനു സഹായിച്ച പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍കുമാര്‍, അഖില്‍ രൂപ അനില്‍ദേവ്, ബിജു ജയന്‍,അനീഷ്, രാജീവ്, മന്ത്രി തോമസ് ഐസകിന്‍െറ പേഴ്സണല്‍ സ്റ്റാഫ് സതീശന്‍ എന്നിവര്‍ക്കും സമാജത്തിലെ ഐ.ടി.കാര്യങ്ങള്‍ക്കു നേതൃത്വം നല്‍കിയ ശ്രീജിത്ത്, അനില്‍ കുഴിക്കാല, ധര്‍മജന്‍, മുസ്തഫ എന്നിവര്‍ക്കും പ്രസംഗവേദി കണ്‍വീനര്‍ നന്ദി രേഖപ്പെടുത്തി.
സമാജം ഗാര്‍ഡന്‍ ക്ളബില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും മുളപ്പിച്ച തൈകള്‍ സെപ്റ്റംബറില്‍ വിതരണം ചെയ്യും.
ബാല്‍കണിയില്‍ കൃഷിചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും സംഘാടകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.