????????? ?????????? ????????? ?????? ??????? ?????? ????????? ?????????? ???? ?????????????? ??????????????? ??????? ????????????

ദേശീയോദ്ഗ്രഥന പ്രതിജ്ഞയുമായി ബഹ്റൈനിലും  ഇന്ത്യന്‍ സമൂഹം സ്വാതന്ത്ര്യദിനം ആഘോഷിച്ചു 

മനാമ: ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലുമാണ് പരിപാടികള്‍ നടന്നത്. 
ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര്യ ദിനാഘോഷം അദ്ലിയ എംബസി അങ്കണത്തില്‍ നടന്നു. രാവിലെ ഏഴിന് അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ ദേശീയപതാക ഉയര്‍ത്തിയശേഷം രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ അംഗങ്ങളും ഇന്ത്യന്‍ സ്കൂള്‍ അധ്യാപകരും  ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. വൈകിട്ട് എംബസിയുടെ ആഭിമുഖ്യത്തില്‍ കേരളീയ സമാജം ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബഹ്റൈന്‍ വിദേശകാര്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ ഖലീഫ മുഖ്യാതിഥിയായി പങ്കെടുത്തു. അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നൃത്തരൂപങ്ങള്‍ പരിപാടിക്ക് മാറ്റുകൂട്ടി.
കേരളീയ സമാജത്തില്‍ രാവിലെ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള ദേശീയ പതാക ഉയര്‍ത്തി. കേരള കാത്തലിക് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ പ്രസിഡന്‍റ് ജോസ് കൈതാരത്ത് ദേശീയപതാകയുയര്‍ത്തി. കെ.സി.എയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യദിന സാംസ്കാരിക പരിപാടികള്‍ ആഗസ്റ്റ് 18ന് നടക്കും. 
ഇന്ത്യന്‍ ക്ളബില്‍ അസി.സെക്രട്ടറി മാര്‍ഷല്‍ ദാസും ഗുരുദേവ സോഷ്യല്‍ സൊസൈറ്റി കാനൂ ഗാര്‍ഡന്‍ ആസ്ഥാനത്ത് സെക്രട്ടറി പി.ശശിധരനും ദേശീയ പതാകയുയര്‍ത്തി. കാലത്ത് എസ്.എന്‍.സി.എസില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ കെ.വി.പവിത്രന്‍ പതാക ഉയര്‍ത്തി ദേശീയദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി സുനീഷ് സുശീലന്‍ നന്ദി പ്രകാശിപ്പിച്ചു. കള്‍ചറല്‍ സെക്രട്ടറി സോമാനന്ദന്‍, മുന്‍ ഡയറക്ടര്‍ രാജേഷ് ദിവാകരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കേരള സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ അസോസിയേഷന്‍െറ (എന്‍.എസ്.എസ്) നേതൃത്വത്തിലുള്ള ആഘോഷപരിപാടികള്‍ ഗുദൈബിയയിലെ ഓഫിസ് പരിസരത്ത് നടന്നു. കാലത്ത് വൈസ് പ്രസിഡന്‍റ് ബി. ഗോപകുമാര്‍  പതാക ഉയര്‍ത്തി ആരംഭിച്ച  ചടങ്ങില്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും പി.ജി.സുകുമാരന്‍, ദേവദാസന്‍ നമ്പ്യാര്‍, ജി.കെ.നായര്‍, എം.പി.രഘു, രവികുമാര്‍, പത്മനാഭന്‍ കുന്നത്ത് തുടങ്ങിയവരും പങ്കെടുത്തു. കുട്ടികളുടെ ദേശഭക്തി ഗാനത്തോടെ തുടങ്ങിയ ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് ബി. ഗോപകുമാര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി പ്രവീണ്‍ നായര്‍ നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം  ബഹ്റൈന്‍-കേരള ചാപ്റ്ററിന്‍െറ സ്വാതന്ത്ര്യദിനഘോഷം വിവിധ കേന്ദ്രങ്ങളില്‍ നടന്നു. പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യദിനാശംസ കാര്‍ഡും മധുരവും വിതരണം ചെയ്തു. ഒ.ഐ.സി.സി. പ്രവര്‍ത്തകര്‍, പ്രസിഡന്‍റ് ബിനു കുന്നന്താനത്തിന്‍െറ അധ്യക്ഷതയില്‍ കോണ്‍കോഡ് ഹോട്ടലില്‍ ഒത്തുചേര്‍ന്ന് സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഇന്ത്യന്‍ സ്കൂള്‍ ഈസ ടൗണ്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി ഡോ.ഷെമിലി പി.ജോണ്‍ പതാക ഉയര്‍ത്തി. കമ്മിറ്റി അംഗങ്ങളായ എസ്.കെ.രാമചന്ദ്രന്‍, ഭുപീന്ദര്‍ സിങ്, ജെയ്ഫര്‍ മെയ്ദനി തുടങ്ങിയവര്‍ പങ്കെടുത്തു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.