സിത്ര സ്ഫോടനം: അഞ്ച് പേര്‍ പിടിയില്‍

മനാമ: ജൂലൈ 28ന് സിത്രയിലുണ്ടായ സ്ഫോടനത്തിലെ അഞ്ച് പ്രതികളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഫോടനം നടത്താനുള്ള പരിശീലനവും ഫണ്ടും ലഭിച്ചത് ഇറാനില്‍ നിന്നാണെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 
സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയവരെയാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതികളെ പിടികൂടുന്നതിനായി അന്ന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. 
24 കാരനായ മുഹമ്മദ് ഇബ്രാഹിം മുല്ല റദി അല്‍തൗഖാണ് സ്ഫോടനത്തിന്‍െറ മുഖ്യ ആസൂത്രകന്‍. ബോംബ് സംഭവ സ്ഥലത്ത് സ്ഥാപിച്ചത് ഇയാളാണെന്ന് സമ്മതിച്ചു. 
നേരത്തെ വിവിധ കേസുകളില്‍ പെട്ട് ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഇയാള്‍ ഇറാനിലേക്ക് കടല്‍മാര്‍ഗം രക്ഷപ്പെട്ടിരുന്നു. അവിടെ നിന്ന് പരിശീലനം നേടി ഒരു വര്‍ഷത്തിന് ശേഷം ബഹ്റൈനിലേക്ക് തിരിച്ചത്തെുകയായിരുന്നു. 
രണ്ടാം പ്രതി സലാഹ് സഈദ് സാലിഹ് അല്‍ഹമ്മാര്‍ (22)വിവിധ തീവ്രവാദ കേസുകളില്‍ പ്രതിയാണ്. സ്ഫോടനം ആസൂത്രം ചെയ്യുന്നതില്‍ ഇയാള്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. പിടികൂടിയ സന്ദര്‍ഭത്തില്‍ ഇയാള്‍ തോക്കുപയോഗിച്ച് പൊലീസിന് നേരെ വെടിയുതിര്‍ത്തതായും അധികൃതര്‍ വ്യക്തമാക്കി. മൂന്നാം പ്രതി മുഹമ്മദ് രിദ അബ്ദുല്ല ഹസന്‍ (23) നേരത്തെ വിവിധ കേസുകളില്‍ പെട്ട് 10 വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ടിട്ടുണ്ട്. 
നാലാം പ്രതി അലി അബ്ദുല്‍ കരീം മര്‍സൂഖ് (23)നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ചാം പ്രതി ഹസന്‍ അലി ഹസന്‍ അശ്ശാമി(23)യും വിവിധ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. 
ആറും ഏഴും പ്രതികളായ ഇബ്രാഹിം ജഅ്ഫര്‍ അല്‍മുഅ്മിന്‍ (28), ലൈഥ് ഖലീല്‍ ഇബ്രാഹിം അല്‍തോക്ക് (21)എന്നിവരും മറ്റു കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ടവരാണ്. 
സിത്ര സംഭവത്തില്‍ ഉള്‍പ്പെട്ട മുര്‍തസ മജീദ് അസ്സനദി, അലി അഹ്മദ് അല്‍അന്‍സറ, ഖാസിം അബ്ദുല്ല അലി എന്നിവരെ പിടികിട്ടാനുണ്ട്. പ്രതികളെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.