ജി.സി.സി റെയില്‍ ശൃംഖല 2018 ഓടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷ

മനാമ: ജി.സി.സി രാഷ്ട്രങ്ങളിലെ യാത്രാസൗകര്യങ്ങളില്‍ വന്‍ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന റെയില്‍ശൃംഖലയുടെ ജോലികള്‍ 2018ഓടെ പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷ. നിര്‍ദ്ദിഷ്ട സമയത്തേക്കാള്‍ മൂന്ന് വര്‍ഷം മുമ്പേ പണി പൂര്‍ത്തിയാകുമെന്നാണ് ജി.സി.സി സെക്രട്ടേറിയറ്റ് ജനറല്‍ ട്വിറ്റര്‍ എക്കൗണ്ടില്‍ വ്യക്തമാക്കിയത്. 
മണിക്കൂറില്‍ 220 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുന്ന ഡീസല്‍ എഞ്ചിനുള്ള ട്രെയിനുകളാകും ഉപയോഗിക്കുക. കുവൈത്ത് മുതല്‍ ഒമാന്‍ വരെയുള്ള ആറ് ജി.സി.സി രാജ്യങ്ങളിലൂടെയും കടന്നുപോകുന്ന 2,117 കിലോമീറ്റര്‍ പാത പൂര്‍ത്തീകരിക്കാന്‍ 200 ബില്ല്യണ്‍ ഡോളര്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സൗദിക്കും ബഹ്റൈനുമിടയില്‍ രണ്ടാമത്തെ കോസ്വേയും പണിയും. ഇതിന് 15.4 ബില്ല്യണ്‍ ഡോളറാണ് ചെലവ് കണക്കാക്കുന്നത്. ബഹ്റൈനില്‍ നിന്ന് ഖത്തറിലേക്കും കോസ്വേ പണിയും. ലോകത്ത് ലഭ്യമായ അത്യാധുനിക കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളാണ് റെയില്‍വേക്കായി ഉപയോഗപ്പെടുത്തുക. ബഹ്റൈനികത്തുള്ള ട്രെയിന്‍ റൂട്ടുകള്‍ക്ക് അംഗീകാരമായതായും ട്വിറ്ററില്‍ പറയുന്നു. സൗദി-ബഹ്റൈന്‍ റൂട്ടില്‍ പാസഞ്ചര്‍ സ്റ്റേഷനും കാര്‍ഗോ യാര്‍ഡിനുമായി ഒരു ദ്വീപ് നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.