Posted On
date_range Updated On
date_range കുഴപ്പമുണ്ടാക്കാൻ ശ്രമം: 16 പേർ പിടിയിൽ
മനാമ: നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട കേസിൽ 16 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വസ്തുവകകൾ നശിപ്പിക്കാൻ ശ്രമിക്കുകയും സമൂഹത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ പേരിലാണ് ഇവർ പിടിയിലായത്.
ഇത്തരം വ്യക്തികൾക്ക് പിന്നിൽ തീവ്രവാദ സംഘടനയുടെ സാന്നിധ്യവും സംശയിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളെ അവഗണിക്കുകയോ ഗൗരവമായി കാണാതിരിക്കുകയോ ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയുയർത്തുന്ന ഏതുതരം നിയമ ലംഘനങ്ങളെയും കർശനമായി നേരിടുമെന്നും അധികൃതർ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.