Posted On
date_range Updated On
date_range 11 പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു
മനാമ: പുതുതായി നിയോഗിക്കപ്പെട്ട 11 ജഡ്ജിമാർ സുപ്രീം ജുഡീഷ്യൽ കൗൺസിൽ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാനും റിവിഷൻ കോടതി ചീഫ് ജസ്റ്റിസുമായ ശൈഖ് ഖാലിദ് ബിൻ അലി ബിൻ അബ്ദുല്ല ആൽ ഖലീഫ പുതിയ ജഡ്ജിമാരെ സ്വാഗതം ചെയ്തു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അംഗീകാരം നേടി ജുഡീഷ്യൽ മേഖലയിലേക്ക് പ്രവേശിക്കുന്ന ജഡ്ജിമാർ തങ്ങളിലേൽപിച്ച ചുമതല ഭംഗിയായി നിർവഹിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. തങ്ങളിലേൽപിച്ച ഉത്തരവാദിത്തം പരമാവധി നന്നായി നിർവഹിക്കുമെന്ന് ജഡ്ജിമാർ സത്യപ്രതിജ്ഞയിൽ വ്യക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.