ഇന്ത്യൻ ക്ലബ്​ ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചപ്പോൾ

ഇന്ത്യൻ ക്ലബ്​ ഭാരവാഹികൾ അംബാസഡറുമായി ചർച്ച നടത്തി

മനാമ: ഇന്ത്യൻ ക്ലബ്​ ബഹ്​റൈൻ ഭാരവാഹികൾ പുതിയ ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവയെ സന്ദർശിച്ചു. പ്രസിഡൻറ്​ സ്​റ്റാലിൻ ജോസഫ്​, ജനറൽ സെക്രട്ടറി എം.ജെ. ജോബ്​, ആക്​ടിങ്​ ട്രഷറർ വിനോദ്​ തമ്പി എന്നിവരാണ്​ സംഘത്തിലുണ്ടായിരുന്നത്​. കോവിഡ്​ -19നെത്തുടർന്ന്​ ഇന്ത്യൻ സമൂഹം അനുഭവിക്കുന്ന പ്രശ്​നങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി. ക്ലബി​ൻെറ പ്രവർത്തനങ്ങളെക്കുറിച്ച്​ സ്​റ്റാലിൻ ജോസഫ്​ വിശദീകരിച്ചു.

ഭക്ഷണ കിറ്റ്​ വിതരണം, ചാർ​േട്ടഡ്​ വിമാന സർവിസ്​, വൈദ്യസഹായം ലഭ്യമാക്കൽ തുടങ്ങിയ കോവിഡ്​ കാലത്തെ​ ഇന്ത്യൻ ക്ലബി​ൻെറ സേവനപ്രവർത്തനങ്ങളെ അംബാസഡർ അഭിനന്ദിച്ചു. വിമാന സർവിസ്​ ഇല്ലാത്തതിനെത്തുടർന്ന്​ പ്രവാസികൾ നേരിടുന്ന പ്രശ്​നങ്ങൾ ക്ലബ്​ ഭാരവാഹികൾ വിവരിച്ചു. അടുത്ത ഘട്ടത്തിൽ എയർ ബബ്​ൾ കരാറിൽ ഏർപ്പെടുന്ന 13 രാജ്യങ്ങളിൽ ഒന്ന്​ ബഹ്​റൈൻ ആയേക്കുമെന്ന്​ അംബാസഡർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.