ദോഹയിൽ പുതിയ ബസ് സർവിസുമായി മുവാസലാത്ത്

ദോഹ: യാത്രക്കാർക്ക് പൊതുഗതാഗത സൗകര്യം കൂടതൽ എളുപ്പമാക്കി വടക്കൻ മേഖലയിൽ പുതിയ ബസ് സർവിസ് ഇന്നു മുതൽ. ലുസൈൽ, അൽ ഖോർ, അൽ റുവൈസ് എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് എക്സ്പ്രസ് റൂട്ട് ഇ 801 എന്ന പുതിയ ബസ് സർവിസ് ​ഞായറാഴ്ച ആരംഭിക്കും.

പരിമിതമായ സ്റ്റോപ്പുകളും ഓരോ രണ്ട് മണിക്കൂർ ഇടവേളയിൽ സർവിസും ലഭ്യമാകുന്നതിനാൽ യാത്രക്കാരുടെ ഗതാഗത സൗകര്യം വർധിപ്പിക്കുന്നു.

രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമായി ലക്ഷ്യമിട്ടാണ് എക്സ്പ്രസ് ഇ 801 സർവിസ് ആരംഭിക്കുന്നതെന്ന് പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു.

ലുസൈലിനും വടക്കൻ പ്രദേശങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന താമസക്കാർക്കും തൊഴിലാളികൾക്കും സന്ദർശകർക്കും ഈ സർവിസ് കൂടതൽ സഹായകമാകും. 

Tags:    
News Summary - Muwasalat launches new bus service in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.