ഗൾഫ്​ മാധ്യമം ഇന്ത്യ @ 75 ഫ്രീഡം ക്വിസ് സെമി ഫൈനൽ ഇന്ന്​

റിയാദ്​: 'ഗൾഫ്​ മാധ്യമം' ഇന്ത്യൻ സ്വാതന്ത്ര്യത്തി​െൻറയും ഇന്ത്യ - സൗദി സൗഹൃദത്തി​െൻറയും 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മെഗാ വെർച്വൽ മത്സരമായ 'ഇന്ത്യ @ 75 ഫ്രീഡം ക്വിസ്' സെമി ഫൈനൽ മത്സരം ഇന്ന് (വെള്ളിയാഴ്​ച)​ നടക്കും. ജൂനിയറിന്​ ഉച്ചക്ക്​ ശേഷം 1.45നും സീനിയറിന്​ 3.15നുമാണ്​ മത്സരം.

സെപ്​തംബർ 24ന്​ നടന്ന ആദ്യ ഘട്ട മത്സരത്തിൽ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തോളം​ കുട്ടികളാണ്​ പ​ങ്കെടുത്തിരുന്നത്​. രണ്ട്​ കാറ്റഗറിയിലായി നടന്ന മത്സരത്തിൽ ഓരോ വിഭാഗത്തിൽ നിന്നും 150 കുട്ടികൾ വീതം സെമി ​ഫൈനലിലേക്ക്​ അർഹത നേടിയിരുന്നു. അവരാണ്​ ഇന്ന്​ മത്സരിക്കുന്നത്​.

ദമ്മാം, റിയാദ്​, ജിദ്ദ റീജ്യനുകൾ കേന്ദ്രീകരിച്ച്​ 50 വീതം പേരാണ്​ ഓരോ കാറ്റഗറിയിൽ നിന്നും സെമിയിലേക്ക്​​ യോഗ്യത നേടിയത്​. ഒരേസമയം രണ്ട്​ പ്ലാറ്റുഫോമുകൾ ഉ​പയോഗിച്ച്​ ക്വിസ്​ മാസ്​റ്ററുടെ മേൽനോട്ടത്തിൽ ലൈവ്​ മത്സരമായാണ്​ സെമി ഫൈനൽ അരങ്ങേറുക.


ഈ മാസം എട്ടിനാണ്​ ഗ്രാൻഡ്​ ഫിനാലെ. ഇന്നത്തെ സെമി ഫൈനലിൽ നിന്ന്​ വിജയിക്കുന്ന കുട്ടികൾ ഫൈനലിൽ മത്സരിക്കും. ഗ്രാൻഡ്​ ഫിനാലെ വിജയികളെ കാത്തിരിക്കുന്നത്​ ആകർഷക സമ്മാനങ്ങളാണ്​. ഒന്നാം സ്ഥാനക്കാർക്ക്​ 4000 സൗദി റിയാൽ മുല്യമുള്ള സമ്മാനമാണ്​ ലഭിക്കുക​. 2500 റിയാൽ വിലമതിക്കുന്ന സമ്മാനം രണ്ടാം സ്ഥാനക്കാർക്കും 2000 റിയാൽ വിലയുള്ള സമ്മാനം മൂന്നാം സ്ഥാനക്കാർക്കും ലഭിക്കും.

ഇന്ത്യൻ എംബസിയ​ുടെ രക്ഷാകർതൃത്വത്തിൻ കീഴിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർഥികളുടെ വൻ പങ്കാളിത്തമാണ്​ ഉണ്ടായത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.