കുവൈത്ത് അൽറായി കാർഷിക പ്ലോട്ടിൽ തീപിടിത്തം

കുവൈത്ത് സിറ്റി: അൽറായി മിൻതഖയിലെ കാർഷിക പ്ലോട്ടിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കാര്യമായ പരിക്കുകളൊന്നുമില്ലാതെ തീയണച്ചു. ചെടികളും കാർഷിക ഇനങ്ങളുടെയും വിൽപ്പനയും ഇവിടെ ഉണ്ടായിരുന്നു. തീപിടിത്തിൽ കെട്ടിടവും നിരവധി വസ്തുക്കളും നശിച്ചു.

ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽഅർദിയ, സാൽമിയ, ഇസ്‌നാദ്, ഷദാദിയ ഹസാർഡസ് മെറ്റീരിയൽസ് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളുടെ ഇടപെടലിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. വേനൽ കനത്ത​തോടെ രാജ്യത്ത് തീപിടിത്ത കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Tags:    
News Summary - Fire breaks out in agricultural plot in Al Rai, Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.