കോവിഡ്​: ഒമാനിൽ സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനം നിർത്തി

മസ്കത്ത്​: കൊറോണ വൈറസിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ കൈാര്യം ചെയ്യാൻ ചുമത​ലപ്പെടുത്തിയ സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സുൽത്താൻ ഹൈതം ബിൻ താരിക് നിർദേശം നൽകി. കോവിഡ്​ കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങൾ എടുത്ത്​ കളയുകയും രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയും ​ചെയ്​ത സാഹചര്യത്തിലാണ്​ കഴിഞ്ഞ ദിവസം ചേർന്ന മ​ന്ത്രിസഭ യോഗത്തിൽ ​സുൽത്താൻ നിർദേശം നൽകിയത്​.

മഹാമാരിക്കാലത്ത്​ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ സുപ്രീം കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളെ സുൽത്താൻ അഭിനന്ദിച്ചു. അതേസമയം, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിച്ച്​ ഉചിതമായ നടപടികൾ ആരോഗ്യമന്ത്രാലയം എടു​ക്കേണ്ട പ്രധാന്യം​ സുൽത്താൻ ഉണർത്തുകയും ചെയ്തു.

മഹമാരിക്കാലത്തെ പൗരന്മാരുടെയും താമസക്കാരുടെയും സഹകരണം, മെഡിക്കൽ സ്റ്റാഫിന്റെയും ആരോഗ്യ പ്രവർത്തകരുടെയും അർപ്പണബോധം, സിവിൽ, മിലിട്ടറി, സെക്യൂരിറ്റി സ്ഥാപനങ്ങൾ, പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർ തുടങ്ങിയവർ നടത്തിയ പരിശ്രമങ്ങളെ സുൽത്താൻ അഭിനന്ദിക്കുകയും ചെയ്​തു.

രാജ്യത്തെ ​കോവിഡ്​ കേസുകളുമായി ബന്ധപ്പെട്ട്​ മേയ്​ 22നായിരുന്നു സുപ്രീം കമ്മിറ്റി അവസാനമായി യോഗം ചേർന്നത്​. ഈ യോഗത്തിലാണ്​ രാജ്യത്ത്​ കോവിഡ്​ മഹാമാരിയുമായി ബന്ധപ്പെട്ട്​ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞത്​. രോഗം പടർന്നു തുടങ്ങിയ 2020 ഫെബ്രുവരിയിലാണ് സുപ്രീം കമ്മിറ്റി രൂപവത്​കരിച്ചത്.

Tags:    
News Summary - Covid: The Supreme Committee stopped function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.