ഇന്ത്യയിൽനിന്ന്​ ആദ്യ വിമാനം നാളെ കൊച്ചിയിൽനിന്ന്​

കുവൈത്ത്​ സിറ്റി: ഇന്ത്യയിൽനിന്ന്​ നേരിട്ടുള്ള വിമാന സർവീസിന്​ ആഴ്​ചയിൽ 5528 സീറ്റ്​ അനുവദിച്ച്​ കുവൈത്ത്​ വ്യോമയാന വകുപ്പ്​. ഇതിൽ പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സും പങ്കി​െട്ടടുക്കും. ഇന്ത്യൻ വിമാന കമ്പനികളുടെ വിഹിതം വീതിച്ചുനൽകാൻ കുവൈത്ത്​ വ്യോമയാന വകുപ്പ്​ മേധാവി യൂസുഫ്​ അൽ ഫൗസാൻ ഇന്ത്യൻ വ്യോമയാന വകുപ്പിന്​ അയച്ച കത്തിൽ നിർദേശിച്ചു. ഇതനുസരിച്ച്​ ആദ്യ വിമാനം വ്യാഴാഴ്​ചയുണ്ടാകും. കൊച്ചിയിൽനിന്നാണ്​ ആദ്യ വിമാനം.  1,15,000 രൂപ മുതൽക്കാണ്​ ടിക്കറ്റ്​ നിരക്ക്​. ഇന്ത്യ അന്താരാഷ്​ട്ര വിമാന സർവീസിന്​ വിലക്ക്​ ഏർപ്പെടുത്തിയത്​ തുടരുന്ന പശ്ചാത്തലത്തിൽ പ്രത്യേക എയർ ബബിൾ സംവിധാനത്തിലൂടെയാണ്​ ഇപ്പോൾ സർവീസ്​ ആരംഭിക്കുന്നത്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.