ഇതിന്റെ ശാസ്ത്രീയ നാമം ക്ലിസ്റ്റോ കാക്റ്റസ് വിന്ററി എന്നാണ്. ഇതിൻറെ തണ്ടുകൾ നല്ല നീളമുള്ളതും,നിറയെ രോമങ്ങൾ പോലെ തോന്നുന്നതുമാണ്.
സ്വർണ്ണനിറത്തിലുള്ള നീളമുള്ള കുരങ്ങൻ്റെ വാല് പോലെ തോന്നുന്നതാണ്.
വീട്ടിൽ വളർത്താൻ പറ്റിയ ചെടിയാണ്. അധിക പരിചരണം വേണ്ട.നല്ല ഡ്രെയിനേജ് ഉള്ള ചെ ട്ടിയിൽ സക്കുലെന്റ്സ് ഒക്കെ നടുന്ന പോലെ വളർത്താം.ഇളം വെയിലിലും നന്നായി വളർന്നോളും.
ഇതിൽ. സ്പ്രിംഗ് മാസത്തിലും സമ്മര്‍ മാസത്തിലും പൂക്കൾ പിടിക്കുന്നതാണ്.വിവിധ തരം ഉണ്ട്.
ഓറഞ്ച്,ചുവപ്പ്, വയലറ്റ് എന്നീ നിറങ്ങളിലുള്ള വെറൈറ്റി ലഭ്യമാണ്. ഇളം വെയിലിലും വളരും, സൂര്യപ്രകാശത്തിലും നന്നായി വളരും.
ഇതിൻറെ മണ്ണ് നന്നായി ഉണങ്ങിയ ശേഷമേ അടുത്ത തവണ വെള്ളം ഒഴിക്കാവു.
നമുക്കിതിനെ ഹാങ്ങിങ് ആയിട്ട് വളർത്താം . ഹാങ്ങിങ് വളരുമ്പോഴാണ് കൂടുതൽ ഭംഗി ഈ ചെടി കാണാൻ. നല്ല നീളത്തിലുള്ള ഇതിൻറെ തണ്ടുകൾ നല്ല ഭംഗിയാണ് കാണാൻ. അതിൽ പൂക്കൾ വിരിയുമ്പോഴും പ്രത്യേക ഭംഗിയാണ്.
സാധാരണ ചട്ടിയിലും നടാവുന്നതാണ്. പക്ഷേ പോട്ടി മിക്സ് നമ്മൾ ശ്രദ്ധിക്കണം. തെറി ലൈറ്റ് സാൻഡ് ചെറിയ ചെറിയ കല്ലുകൾ എന്നിവ യോജിപ്പിച്ച് നല്ലൊരു പോട്ടി മിക്സ് തയ്യാറാക്കിയ ശേഷം വേണം നടാൻ.
ലിക്വിഡ് ഫെർട്ടിലൈസർ ഉപയോഗിക്കുന്നതാണ് നല്ലത്. ചാണകപ്പൊടിയും കമ്പോസ്റ്റും എല്ലാം മിക്സ് ചെയ്ത, മണ്ണിൽ നന്നായി ഇളക്കി കൊടുത്തതിനു ശേഷം നമുക്ക് നടാവുന്നതാണ്. ഇങ്ങനെയും ഫെർട്ടിലൈസർ കൊടുക്കാം. ഓവർ വാട്ടറിങ് പാടില്ല.
ഇതിൻറെ തണ്ട് മുറിച്ചാണ് വളർത്തിയെടുക്കുന്നത്. തണ്ടു മുറിച്ചതിനുശേഷം അത് കുറച്ചു ദിവസം ഉണങ്ങാൻ വയ്ക്കുക.
അതിനുശേഷം നടേണ്ടതായിട്ടുള്ള പോട്ടി മിക്സ് തയ്യാറാക്കിയ ചട്ടിയിൽ നടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.