ഗാർഡൻ മനോഹരമാക്കാൻ ആൻതിറിനം മജൂസ്​

ആൻതിറിനം മജൂസ്​ ഒരു സീസണൽ പ്ലാന്‍റ്​ ആണ്​. ജനുവരി, ഫെബ്രുവരി, മാർച്ച്​ മാസങ്ങളിലാണ് ഇവയിൽ പൂക്കൾ ഉണ്ടാകുന്നത്. അതിമനോഹരമാണ് വെയുടെ പൂക്കൾ. ഇത്​ സ്നാപ് ഡ്രാഗൺ, ഡോഗ്​ ഫ്ലവർ എന്നും അറിയപ്പെടുന്നുണ്ട്​. വളരാൻ അധിക സൂര്യ പ്രകാശം വേണ്ടതില്ല. സ്റ്റെം കട്ട്​ ചെയ്ത്​ കളിർപ്പിക്കാൻ പറ്റുന്നതുമല്ല. വിത്തുകൾ പാകിതന്നെ കിളിർപ്പിക്കണം. ചെടി പ്രൂൺ ചെയ്താൽ നന്നായിട്ട്​ ബ്രാഞ്ചുകൾ വരും.

നല്ല ഡ്രൈനേജുള്ള പോട്ടിലാണ്​ നടേണ്ടത്​. ചകിരിച്ചോർ, ഗാർഡൻ സോയിൽ, ചാണക പൊടി എന്നിവ മിക്സ് ചെയ്ത്​ യോജിപ്പിക്കുക. ഈ പൂക്കൾ ഗാർഡൻ മനോഹരമാക്കുന്ന ഘടകമാണ്​. ലവേൻഡർ, റെഡ്​, ഓറഞ്ച്​, പിങ്ക്​, യെല്ലോ, വൈറ്റ്​ എന്നീ നിറങ്ങളിൽ പൂക്കളുണ്ടാകും. പൂക്കൾക്ക്​ ഭംഗിയുള്ളതിനാൽ കട്​ഫ്ലവറായും ഉപയോഗിക്കുന്നുണ്ട്​.

സ്‌നാപ്പ് ഡ്രാഗൺ എന്ന പേര്​ ലഭിക്കാൻ കാരണം, പൂവിന്റെ വായ ഒരു വ്യാളിയുടെ വായ പോലെ തുറക്കുന്നതിനാലാണ്​. പൂക്കൾ ഒരു സ്​പൈക്​ പോക്​ വന്നതിനു ശേഷമാണ് ഉണ്ടാകുന്നത്. കുട്ടികൾ ഇതിന്‍റെ പൂക്കൾ കൊണ്ട് കളിക്കാറുണ്ട്. പൂവ്​ തുറന്ന് അത് അടയുന്നത് കാണാൻ അവർ ഇഷ്ടപ്പെടുന്നതിനാലാണിത്​.

Tags:    
News Summary - Antirrhinum majus to beautify the garden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2021-11-12 04:26 GMT