സ്റ്റുഡിയോ അപാര്‍ട്മെന്‍റ്, ഡ്യൂപ്ളേ, പെന്‍റ് ഹൗസ്

സ്റ്റുഡിയോ അപാര്‍ട്മെന്‍റ്
നഗരങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ രീതിയാണ് സ്റ്റുഡിയോ അപാര്‍ട്മെന്‍റ്. ദമ്പതികളോ ചെറിയ കുട്ടികളോ മാത്രമുള്ള കുടുംബത്തിന് അധികം പണം ചെലവാക്കാതെ സ്വന്തമാക്കാന്‍ കഴിയുന്ന ചെറിയ വീടാണിത്. 600 ചതുരശ്ര അടിയില്‍ താഴെ മാത്രമേ വിസ്തീര്‍ണമുണ്ടാകൂ. ബാത്ത്റൂമും ഒരു മുറിയും മാത്രം. ഇതില്‍ കിടപ്പുമുറിയും അടുക്കളയും ഡൈനിങ്-ടി.വി-സ്റ്റഡി സ്പേസുമെല്ലാം ഉടമ സജ്ജീകരിക്കണം. ചിലയിടത്ത് അടുക്കള വേറെയുണ്ടാകും.
വന്‍നഗരങ്ങളിലെല്ലാം ഏറെ പ്രചാരം നേടിക്കഴിഞ്ഞു ഈ ആശയം. ഇന്‍റീരിയര്‍ ഡിസൈനിങ്ങിലൂടെ ഇവ മനോഹരവും വിശാലവുമാക്കാം. പാര്‍ട്ടീഷനുകള്‍ നല്‍കി വിവിധ ഏരിയകള്‍ തരംതിരിക്കാം. തനിച്ച് താമസിക്കുന്നവര്‍ക്കും അണുകുടുംബങ്ങള്‍ക്കും അനുയോജ്യമാണിത്.
400 ചതുരശ്ര അടി മുതല്‍ ലഭിക്കുന്നതിനാല്‍ അധികം പണം മുടക്കേണ്ടതില്ല്ള.നാടുവിട്ട് ഹോട്ടല്‍ മുറിയില്‍ സ്ഥിരമായി താമസിക്കുന്ന ബിസിനസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഗൃഹാന്തരീക്ഷത്തില്‍ കഴിയാന്‍ ഇതാണ് നല്ലത്. വാടകക്കും സ്റ്റുഡിയോ അപാര്‍ട്മെന്‍റ് ലഭിക്കും.




ഡ്യൂപ്ളേ
ഒരു ഫ്ളാറ്റില്‍ ജീവിതം തള്ളിനീക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്കും സാധിക്കാത്ത വലിയ കുടുംബങ്ങള്‍ക്കും പണമുണ്ടെങ്കില്‍ താഴെയും മുകളിലുമായി രണ്ടു ഫ്ളാറ്റുകള്‍ വാങ്ങി ഇരുനില മാളികയാക്കുന്നതാണ് ഡ്യൂപ്ളേ. ഇരുനിലകളേയും അകത്തൊരു സ്റെറയര്‍കേസ് പണിത് ബന്ധിപ്പിക്കുന്നു. ആവശ്യപ്പെട്ടാല്‍ നിര്‍മാതാക്കള്‍തന്നെ ഇതുചെയ്തുകൊടുക്കും.

 

പെന്‍റ് ഹൗസ്
ഫ്ളാറ്റ് കെട്ടിട സമുച്ചയത്തിന്‍െറ ഏറ്റവും മുകള്‍ നിലയിലാണ് പെന്‍റ്ഹൗസ് ഉണ്ടാവുക. ടെറസ്മുറ്റവും പൂന്തോട്ടവും പച്ചക്കറി കൃഷിയുമെല്ലാമായി ആകാശത്തിലൊരു വിശാല വീട്- അതാണ് പെന്‍റ്ഹൗസ്.
താഴെ നിലകളിലെ ഫ്ളാറ്റുകളുടെ എണ്ണത്തേക്കാള്‍ കുറച്ചായിരിക്കും പെന്‍റ് ഹൗസുകള്‍. അതായത്, ഒരുനിലയില്‍ നാലു ഫ്ളാറ്റാണെങ്കില്‍ പെന്‍റ് ഹൗസ് രണ്ടെണ്ണം മാത്രമായിരിക്കും. അതുകൊണ്ട് മുറികളും വലുതായിരിക്കും. വിലയും കൂടും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.